ഇന്ത്യ-സൗദി വിമാന യാത്ര, വാക്സിൻ സർട്ടിഫിക്കറ്റിൽ എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം തള്ളുന്നത് തുടങ്ങിയ വിഷയങ്ങളിൽ പ്രതികരിച്ച് സൗദിയിലെ ഇന്ത്യൻ അംബാസഡർ
ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് പുന രാരംഭിക്കുന്നത് സംബന്ധിച്ചും ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി ശ്രമിക്കുമ്പോൾ സർട്ടിഫിക്കറ്റിൽ എംബസി അറ്റസ്റ്റേഷൻ ആവശ്യ പ്പെ ട്ട് തള്ളുന്നത് സംബന്ധിച്ചുമുള്ള വിഷയങ്ങളെ സംബന്ധിച്ച് ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ് പ്രതികരിച്ചു.
ഇന്ത്യ-സൗദി വിമാനയാത്ര പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കെങ്കിലും നേരിട്ട് സൗദിയിലേക്ക് വരുന്നതിനുള്ള അവസരമൊരുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തോടും സിവിൽ ഏവിയേഷനോടും ആവശ്യപ്പെട്ടതായും അംബാസഡർ അറിയിച്ചു.
മറ്റു പല രാജ്യങ്ങളും ഇന്ത്യയിൽനിന്ന് സർവീസുകൾ പുനരാരംഭിച്ച വിഷയം സൗദി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വൈകാതെ ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കും എന്നാണ് പ്രതീക്ഷയെന്നും അംബാസഡർ പറഞ്ഞു .
സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നാട്ടിൽ നിന്ന് എടുത്ത വാക്സിൻ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ടു തള്ളുന്ന വിഷയം സൗദി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും അംബാസിഡർ വ്യക്തമാക്കി.
ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകാനുള്ള അവസരങ്ങൾ എംബസിയുമായി എംബസിയും കോൺസുലേറ്റുമായി ബന്ധപ്പെട്ടു വിനിയോഗിക്കണമെന്ന് അംബാസഡർ ഓർമിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa