വാക്സിൻ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നത് സൗദി കോൺസുലേറ്റ് നിർത്തി വെച്ചു
കരിപ്പൂർ: സൗദി പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നത് നിർത്തിയതായി മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചതായി റിപ്പോർട്ടുകൾ.
പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റിൽ അറ്റസ്റ്റേഷനായി സമർപ്പിച്ച ട്രാവൽ ഏജൻസികളെ മുംബൈ സൗദി കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചതായാണു വിവരം.
നൂറുകണക്കിനു വാക്സിൻ സർട്ടിഫിക്കറ്റുകൾ നിലവിൽ വിവിധ ട്രാവൽ ഏജൻസികളുടെ പക്കൽ അറ്റസ്റ്റേഷനായി ലഭിച്ചിട്ടുണ്ട്. ഇനി ഇവയെല്ലാം ഉടമകൾക്ക് തിരികെ നൽകേണ്ടി വരും.
അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി വാക്സിൻ അപ്രൂവൽ അപേക്ഷകൾ ഭൂരിഭാഗവും സ്വീകരിക്കുന്നുണ്ടെന്നതിനാൽ പ്രവാസികൾ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.
എംബസി അറ്റസ്റ്റേഷൻ ഉണ്ടായിട്ട് പോലും പല അപേക്ഷകളും തള്ളിയ സാഹചര്യത്തിൽ അപേക്ഷകൾ സമർപ്പിക്കുംബോൾ വളരെ വൃത്തിയായും ക്ളിയറായും സമർപ്പിക്കുക എന്നതാണു ഇനി പ്രവാസികൾക്ക് മുംബിലുള്ള പോം വഴി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa