Tuesday, October 1, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിനെടുത്ത് നാട്ടിലെത്തിയ ശേഷം ഒരു ഡോസ് കൂടി സ്വീകരിച്ച് ഫുൾ ഇമ്യൂൺ ആകുന്നതിന് അപേക്ഷിക്കേണ്ട രീതി

സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് തവക്കൽനായി ഇമ്യൂൺ ബൈ ഫസ്റ്റ് ഡോസ് ആയ ശേഷം അവധിയിൽ നാട്ടിലേക്ക് പറന്ന നിരവധി പ്രവാസികളാണുള്ളത്.

ഒരു ഡോസ് സ്വീകരിച്ചവർക്ക് ആറു മാസം വരെ ക്വാറൻ്റീൻ ഇല്ലാതെത്തന്നെ സൗദിയിലേക്ക് മടങ്ങാമെന്ന ധൈര്യമാണ് പലരെയും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചത്.

അത്തരക്കാർക്ക് നാട്ടിൽ നിന്ന് കോവിഷീൽഡ് വാക്സിൻ ഒരു ഡോസ് കൂടി സ്വീകരിച്ചാൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷിച്ച് തവക്കൽനായിൽ ഫുൾ ഇമ്യൂൺ ആകാൻ സാധിക്കും.

ഇത്തരത്തിൽ ഒരു ഡോസ് സ്വീകരിച്ച് അവധിയിലെത്തിയ മലപ്പുറം വേങ്ങര സ്വദേശിയും ജിദ്ദ പെട്രോമിനിൽ ജീവനക്കാരനുമായ അഷ്രഫ് എ.കെ താൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ അപേക്ഷിച്ച് മണിക്കൂറുകൾക്കകം ഫുൾ ഇമ്യൂൺ ആയ അനുഭവം അറേബ്യൻ മലയാളിയോട് പങ്ക് വെച്ചു.അദ്ദേഹം അപേക്ഷിച്ച രീതി ഇപ്രകാരമായിരുന്നു.

നാട്ടിൽ നിന്നും കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസം കഴിഞ്ഞതിനു ശേഷമായിരുന്നു കേന്ദ്ര സർക്കാരിൻ്റെ സെക്കൻഡ് ഡോസ് ഡേറ്റ് രേഖപെടുത്തിയ ഫൈനൽ വാക്സിൻ സർട്ടിഫിക്കറ്റ് സഹിതം ഫുൾ ഇമ്യൂൺ ആകാൻ അപേക്ഷിച്ചത്.

ആദ്യമായി പാസ്പോർട്ടിൻ്റെ ഫസ്റ്റ് പേജും ലാസ്റ്റ് പേജും സ്കാൻ ചെയ്ത് ഒരു പിഡിഎഫ് ഫയലാക്കുകയാണു ചെയ്തത്. അഡ്രസുകൾ ഇല്ലാത്ത പേജുകൾ ഒഴിവാക്കിയായിരുന്നു പിഡിഎഫ് ആക്കിയത്. ശേഷം ഫയലിനു passport എന്ന് പേരു നൽകി.

തുടർന്ന് നാട്ടിൽ നിന്നും വാക്സിൻ സ്വീകരിച്ചതിൻ്റെ തെളിവായ കേന്ദ്ര സർക്കാരിൻ്റെ പിഡിഎഫ് സർട്ടിഫിക്കറ്റിനു vaccine second dose എന്ന് പേരു നൽകി.

ശേഷം സൗദിയിൽ നിന്ന് ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റും തവക്കൽനാ ആപിലെ ഇമ്യൂൺ ബൈ ഫസ്റ്റ് ഡോസ് എന്ന ഗ്രീൻ സ്റ്റാറ്റസിൻ്റെ സ്ക്രീൻ ഷോട്ടും ചേർത്ത് ഒരു പിഡി എഫ് ആക്കി. തുടർന്ന് ഫയലിനു vaccine first dose details എന്ന പേര് നൽകി.

പിന്നീട് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വാക്സിൻ രെജിസ്റ്റ്രേഷൻ സൈറ്റിൽ ( https://eservices.moh.gov.sa/CoronaVaccineRegistration ) കയറി ഫയലുകൾ അപ് ലോഡ് ചെയ്യാനുള്ള ഭാഗത്ത് ആദ്യ ഓപ്ഷനിൽ paspport എന്ന പി ഡി എഫും സെക്കൻഡ് ഓപ്ഷനിൽ vaccine second dose എന്ന പേരിലുള്ള കേന്ദ്ര സർക്കാരിൻ്റെ സർട്ടിഫിക്കറ്റിൻ്റെ പിഡിഎഫും മൂന്നാമത്തെ ഓപ്ഷനിൽ vaccine first dose details എന്ന പേരിലുള്ള സൗദിയിൽ നിന്നെടുത്ത വാക്സിൻ്റെ സർട്ടിഫിക്കറ്റും തവക്കൽനായിലെ സ്ക്രീൻ ഷോട്ടും ചേർത്തുണ്ടാക്കിയ പിഡിഎഫും ആയിരുന്നു അപ് ലോഡ് ചെയ്തത്.

അപേക്ഷ സമർപ്പിച്ച് ആറു മണിക്കൂറ് കൊണ്ട് തന്നെ തൻ്റെ അപേക്ഷ അംഗീകരിക്കുകയും തവക്കൽനാ ആപിൽ complete the doses of corona vaccine എന്ന് അപ്‌ഡേഷൻ വരികയും ചെയ്തതായി അഷ്‌റഫ് അറിയിക്കുന്നു.

സൗദിയിൽ നിന്ന് ഒരു ഡോസ് സ്വീകരിച്ച് നാട്ടിലെത്തിയ പ്രവാസികൾ മുകളിൽ പരാമർശിച്ച രീതിയിൽ നാട്ടിൽ നിന്ന് ഒരു ഡോസ് കൂടി സ്വീകരിച്ച് ഫുൾ ഇമ്യൂൺ ആകാനായി അപേക്ഷിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഏറെ ഉപകാരപ്പെടും.

കാരണം സൗദി ആരോഗ്യ മന്ത്രാലയം പുതിയ ഡെൽറ്റ വക ഭേദം ചെറുക്കുന്നതിനു സെക്കൻഡ് ഡോസ് സ്വീകരിക്കൽ നിർബന്ധമാണെന്ന് പറയുകയും സെക്കൻഡ് ഡോസ് സ്വീകരിക്കാത്ത സൗദികൾക്ക് ആഗസ്ത് മുതൽ സൗദിയിൽ നിന്ന് പുറത്തേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇനി എന്തെല്ലാം നിയമ മാറ്റങ്ങളാണു സൗദി പ്രവേശനത്തിനു ഉണ്ടാകുക എന്നത് പറയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്