Monday, September 30, 2024
Saudi ArabiaTop Stories

പരിശോധനയിൽ പോസിറ്റീവാണെന്ന് കരുതി രോഗബാധയാണെന്ന് പറയാൻ സാധിക്കില്ല; ഒരാൾക്ക് മൂന്നാം തവണയും പോസിറ്റീവാകാം: വിശദീകരണവുമായി സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: ഒരാൾക്ക് മൂന്നാം തവണയും കൊറോണ ബാധിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലായം പ്രിവൻ്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി വ്യക്തമാക്കി.

അതേ സമയം രണ്ടാം തവണ ബാധിക്കുന്നവർക്ക് ലക്ഷണങ്ങൾ കുറവായിരിക്കുമെന്നും മൂന്നാം തവണ ബാധിക്കുന്നവർക്ക് രോഗലക്ഷണങ്ങൾ തീരെ കുറവായിരിക്കുമെന്നും ഡോ:അസീരി പറഞ്ഞു.

കൊറോണ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കരുതി അത് രോഗബാധയാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. കാരണം പരിശോധനാ സംവിധാനത്തിനു ആക്റ്റീവ് വൈറസും നേരത്തെ ബാധിച്ച വൈറസിൻ്റെ അവശിഷ്ടങ്ങളായ രോഗത്തിനു കാരണമാകാത്ത വൈറസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സാധിക്കില്ല.

അത് കൊണ്ട് തന്നെ ഒരു പരിശോധനയുടെ കൃത്യത ഒരാളിലുള്ള രോഗലക്ഷണങ്ങളും പോസിറ്റീവ് ആയ മറ്റു കേസുകളുമായുള്ള സമ്പർക്കവും അടിസ്ഥാനമാക്കി മാത്രമേ വിലയിരുത്താൻ സാധിക്കുകയുള്ളൂ.

പോസിറ്റീവ് റിസൽട്ടെന്നതിൻ്റെ അർഥം വൈറസോ അതിൻ്റെ ഭാഗങ്ങളോ മൂക്കിലോ തൊണ്ടയിലോ ഉണ്ടെന്നതാണ്. അവ സെല്ലുകളിൽ പ്രവേശിച്ച് ആണ് രോഗം ബാധിക്കുന്നത്. ചിലപ്പോൾ വൈറസ് സ്വയം ഇല്ലാതാകുകയും ചെയ്യുമെന്നും ഡോ: അസീരി വ്യക്തമാക്കി.

അതേ സമയം സൗദിയിൽ ഇത് വരെയായി 2.5 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2,54,94,250 ഡോസ് വാക്സിൻ ഡോസുകളാണു വിതരണം ചെയ്തത്. അതിൽ 1,84,44,444 ഫസ്റ്റ് ഡോസുകളും 70,49,806 സെക്കൻഡ് ഡോസുകളും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്