സൗദിയിൽ നിന്ന് ഫൈസർ വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവർക്ക് നാട്ടിൽ നിന്ന് കോവിഷീൽഡ് ലഭ്യമാകുന്നില്ലെന്ന് പരാതി
സൗദിയിൽ നിന്ന് ഒരു ഡോസ് ഫൈസർ വാക്സിൻ സ്വീകരിച്ച് അവധിയിലെത്തിയ പ്രവാസികൾക്ക് നാട്ടിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സെക്കൻഡ് ഡോസായി ലഭ്യമാകുന്നില്ലെന്ന് പരാതി.
സെക്കൻഡ് ഡോസ് വാക്സിൻ വ്യത്യസ്ത കംബനികളുടേതാകാമെന്ന അന്താരാഷ്ട്ര ഗവേഷകരുടെ നിരീക്ഷണം സൗദിയടക്കമുള്ള വിവിധ രാജ്യങ്ങൾ അംഗീകരിച്ചിട്ടും ആസ്ട്രാസെനക്ക സ്വീകരിച്ചവർക്ക് മാത്രമേ നാട്ടിൽ നിന്ന് കോവിഷീൽഡ് സെക്കൻഡ് ഡോസ് നൽകുന്നുള്ളൂ എന്നാണ് അപേക്ഷിക്കുന്ന പ്രവാസികൾക്ക് മറുപടി ലഭിക്കുന്നത്.
രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമേ ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ പോകാൻ സാധിക്കുകയുള്ളൂ എന്നാണു നിലവിലെ നിയമം എന്നതിനാൽ നാട്ടിൽ നിന്ന് സെക്കൻഡ് ഡോസ് ലഭിച്ചില്ലെങ്കിൽ ഖത്തറല്ലാത്ത മറ്റു വഴികളിലൂടെ മടങ്ങേണ്ട അവസ്ഥയിലാണിപ്പോൾ പ്രവാസികളുള്ളത്. അത് യാത്രാ ചിലവ് വർദ്ധിക്കാൻ കാരണമാകുകയും ചെയ്യും.
അതോടൊപ്പം സൗദിയിൽ നിന്ന് ഒരു ഡോസ് സ്വീകരിച്ചവർ നാട്ടിൽ നിന്ന് ഒരു ഡോസ് കൂടി സ്വീകരിച്ചതിനു ശേഷം ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ഡേറ്റ് ചെയ്താൽ തവക്കൽനായി ഫുൾ ഇമ്യൂൺ ആകുമെന്നതും സെക്കൻഡ് ഡോസ് വാക്സിൻ നാട്ടിൽ നിന്ന് തന്നെ സ്വീകരിക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നുണ്ട്.
പലരുടെയും സൗദിയിൽ നിന്നെടുത്ത ഫസ്റ്റ് ഡോസ് ഇമ്യൂൺ കാലാവധി ആറു മാസം കഴിഞ്ഞാൽ അവസാനിക്കുമെന്നതും ഈ അവസരത്തിൽ സെക്കൻഡ് ഡോസ് നാട്ടിൽ നിന്ന് തന്നെ സ്വീകരിക്കുന്നതിനു പ്രവാസികളെ നിർബന്ധിതരാക്കുന്നുണ്ട്.
ഫൈസർ വാക്സിൻ എടുത്തവർക്കും നാട്ടിൽ നിന്ന് കോവിഷീൽഡ് സെക്കൻഡ് ഡോസ് നൽകുന്നതിനുള്ള നടപടികൾ ഭരണകൂടം ഉടൻ സ്വീകരിക്കണമെന്നും ഈ പ്രതിസന്ധി പരിഹരിക്കണമെന്നുമാണു നാട്ടിലുള്ള ആയിരക്കണക്കിനു പ്രവാസികൾ ആവശ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa