Sunday, November 24, 2024
Saudi ArabiaTop Stories

ദരിദ്ര രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് സൗദി അറേബ്യ 3 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് കിരീടാവകാശി

വിദ്യാഭ്യാസത്തിനുള്ള ആഗോള പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ 3 മില്യൺ ഡോളർ സംഭാവന നൽകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ലണ്ടനിൽ നടന്ന ആഗോള വിദ്യാഭ്യാസ ഉച്ചകോടിയിൽ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ ഷെയ്ക്ക് ആണ് കിരീടാവകാശിയുടെ പ്രഖ്യാപനം വായിച്ചത്.

അന്താരാഷ്ട്ര സംരംഭങ്ങളെയും പ്രോഗ്രാമുകളെയും പിന്തുണയ്ക്കുന്നതിൽ സമഗ്രമായ ശ്രമങ്ങളുടെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു, ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങൾ ഏറ്റവും ആവശ്യമുള്ളവർക്ക് ലഭ്യമാക്കുന്നതിനും ഉന്നതമായ സേവനങ്ങൾ നൽകുന്നതിനും സഹായിക്കുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ പ്രതി ഫലനങ്ങൾ ഇപ്പോഴും ലോകമെമ്പാടുമുള്ള നിരവധി വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്നതും കിരീടാവകാശി ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്