Sunday, September 29, 2024
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂണായിരിക്കണമെന്ന മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയവും; നിബന്ധന പ്രാബല്യത്തിൽ വരാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി; എന്ത് ചെയ്യുമെന്നറിയാതെ ഇരുട്ടിൽ തപ്പി ആയിരക്കണക്കിന് സൗദി പ്രവാസികൾ

ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ ഏർപ്പെടുന്നതിനും പ്രവേശനത്തിനും തവക്കൽനായിൽ ഇമ്യൂൺ ആയിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി.

ആഗസ്ത് 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരാനിരിക്കേ ആയിരക്കണക്കിനു പ്രവാസികൾ ഇപ്പോഴും എന്ത് ചെയ്യുമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്.

സൗദിയിലേക്ക് പുതിയ വിസയിൽ വന്നവരും നാട്ടിൽ നിന്ന് രണ്ട് ഡോസ് എടുത്ത് വന്നവരും വിസിറ്റിംഗ് വിസയിൽ ഉള്ളവരുമെല്ലാം പുതിയ നിയമം പ്രതികൂലമായി ബാധിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത്പുതിയ വിസയിൽ വന്നവരും വിസിറ്റിംഗ് വിസയിൽ എത്തി സൗദിയിൽ നിന്ന് വാക്സിനെടുത്തവരുമെല്ലാം തവക്കൽനായി ഇനിയും ഇമ്യൂൺ ആകുന്നത് പ്രതീക്ഷിച്ചിരിക്കുന്നു.

അതേ സമയം നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വന്നിട്ടും അപേക്ഷിക്കുന്നതിനു ബ്ളോക്ക് വന്നത് കാരണം വീണ്ടും അപേക്ഷിച്ച് ഇമ്യുൺ ആകാൻ സാധിക്കാതിരിക്കുന്ന ഇഖാമയുള്ളവരും ഉണ്ട്.

പലരും നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനു പുറമെ തവക്കൽനായി ഇമ്യൂൺ ആകുന്നതിനായി സൗദിയിൽ നിന്നും വീണ്ടും വാക്സിൻ സ്വീകരിക്കുന്ന സ്ഥിതിയാണുള്ളത്.

വാണിജ്യ സ്ഥാപനങ്ങളിലും സൂഖുകളിലും മന്ത്രാലയ ഓഫീസുകളിലുമെല്ലാം പ്രവേശിക്കുന്നതിനു ആഗ്സത് ഒന്ന് മുതൽ തവക്കൽനായി ഇമ്യൂൺ ആയിരിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം ഇന്ന് പ്രത്യേകം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഏതായാലും പൊതു ഗതാഗതമടക്കം പത്തോളം മേഖലകളിൽ പ്രവേശനത്തിനു തവക്കൽന ഇമ്യൂൺ ആയിരിക്കൽ നിർബന്ധമാകാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ എല്ലാ പ്രതിസന്ധികൾക്കും ഉചിതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രവാസികൾക്ക് റൂമുകളിൽ നിന്ന് തന്നെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കും ഉണ്ടാകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്