സൗദിയിൽ പ്രവേശികുന്ന സമയം കൊറോണ വ്യാപിച്ച രാജ്യങ്ങളിൽ സന്ദർശനം നടത്തിയ വിവരം അറിയിക്കാതിരുന്നാൽ 5 ലക്ഷം റിയാൽ പിഴ
റിയാദ്: കൊറോണ വ്യാപിക്കുകയോ പുതിയ വക ഭേദങ്ങൾ കണ്ടെത്തുകയോ ചെയ്ത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ പ്രസ്തുത രാജ്യങ്ങളിൽ സന്ദർശിച്ച വിവരം സൗദിയിൽ പ്രവേശിക്കുന്ന സമയം അറിയിക്കാതിരുന്നാൽ 5 ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
അങ്ങനെ എത്തുന്ന യാത്രക്കാരെ കൊണ്ട് വരുന്ന വിമാനക്കംബനികൾക്ക് നേരെയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ കൊറോണ വ്യാപനം ശക്തമാകുകയും പുതിയ വകഭേദങ്ങൾ കണ്ടെത്തുകയും ചെയ്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സൗദി നേരിട്ടുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ഇന്ത്യയടക്കമുള്ള വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി പ്രവേശന വിലക്കേർപ്പെടുത്താത്ത മറ്റു രാജ്യങ്ങളിൽ 14 താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശനം സാധ്യമാകുന്നുണ്ട്.
ഖത്തർ, മാലിദ്വീപ്, അർമേനിയ, സെർബിയ, ഉസ്ബെകിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇത്തരത്തിൽ 14 ദിവസം താമസിച്ചാണ് പ്രവാസികൾ സൗദിയിലേക്ക് പ്രവേശിക്കുന്നത്.
സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം, ഇന്ത്യയടക്കമുള്ള സൗദി വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് പുറത്ത് പോയി 14 ദിവസം സൗദി പ്രവേശന വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ താമസിച്ചിട്ടുണ്ടെന്ന് പാസ്പോർട്ടിലെ എൻട്രി സീലുകൾ പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ് ജവാസാത്ത് പ്രധാനമായും ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa