Tuesday, November 26, 2024
Saudi ArabiaTop Stories

ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കുന്നത് കാത്ത് ഖത്തറിലും മറ്റും കഴിയുന്ന സൗദി പ്രവാസികളുടെ ശ്രദ്ധക്ക്

ഓഗസ്ത് 31 വരെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കുമെന്ന സൗദി ജവാസാത്തിന്റെ പ്രഖ്യാപനത്തെത്തുടർന്ന് സൗദിയിലേക്ക് പോകാനായി ഖത്തറിലേക്കും മറ്റും വിസിറ്റ് വിസയിൽ പറന്ന പ്രവാസികൾ നിരവധിയാണ്‌.

ജൂലൈ 31 നു ഇഖാമയുടെയും വിസയുടെയും കാലാവധി അവസാനിച്ച ഇവരിൽ പലരും ഓഗസ്ത് 31 വരെ  സൗജന്യമായി ഇവ പുതുക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.

അതേ സമയം ഇത് വരെ ഇഖാമയും റി എൻട്രിയും പുതുക്കാത്തതിൽ പലരും ആശങ്കയിലാണുള്ളത്. ഇത് സംബന്ധിച്ച് ആശങ്കകൾ പങ്ക് വെച്ച് നിരവധി പേരാണ് അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നത്.

എന്നാൽ ജവാസാത്ത് പുതുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാൽ ഇഖാമയും വിസയും പുതുക്കുന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവസരമില്ല എന്നതിനാൽ ഇക്കാര്യത്തിൽ ആശങ്കപ്പേടേണ്ട ഒരു കാര്യവുമില്ല എന്നതാണ് വസ്തുത.

അതേ സമയം എന്നായിരിക്കും പുതുക്കുക എന്ന കര്യത്തിൽ പ്രഖ്യാപനം വരാത്തതിനാൽ പുതുക്കൽ ആരംഭിക്കുന്ന തീയതിയെക്കുറിച്ച് ഒന്നും പ്രവചിക്കാൻ പറ്റില്ല.

ഈ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിൽ 14 ദിവസ പാക്കേജുകളിൽ കഴിയുന്ന പ്രവാസികൾക്ക് തങ്ങളുടെ പാക്കേജ് തീരുന്നതിനു മുമ്പ് ഇഖാമയും റി എൻട്രിയും പുതുക്കിയില്ലെങ്കിൽ സൗദിയിലുള്ള കഫീലുമായി ബന്ധപ്പെട്ട് ഇഖാമയും റി എൻട്രിയും പുതുക്കാൻ ആവശ്യപ്പെടുന്നതാകും നല്ലത്.

ഇഖാമയിൽ ഡേറ്റ് ഉള്ളവർക്ക് റി എൻട്രി പുതുക്കുന്നതിനു വലിയ മുടക്ക് ഇല്ലെങ്കിലും ഇഖാമ പുതുക്കേണ്ടവർക്ക്   വലിയ തുക ചില വന്നേക്കും (കൂലിക്കഫീലിനു കീഴിലുള്ളവർക്ക്). എങ്കിലും ഏതായാലും സൗദിയിലിറങ്ങി കുറഞ്ഞ ദിവസങ്ങൾക്ക് ശേഷം പുതുക്കൽ നിർബന്ധമാകുമെന്നതിനാൽ ഏതെങ്കിലും രീതിയിൽ പുതുക്കാൻ ശ്രമിക്കുന്നതാകും ഉചിതം.

കംബനികളിൽ ജോലി ചെയ്യുന്നവർ കംബനി എച്ച് ആറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി പുതുക്കാൻ ആവശ്യപ്പെടുകയാണു നല്ലത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്