കോവിഷീൽഡ് സ്വീകരിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ സൗദിയിലെ പണി പോകും; പ്രവാസി കോടതിയിൽ
കണ്ണൂർ: ഇന്ത്യാ ഗവണ്മെൻ്റിൻ്റെ കോവാക്സിൻ സ്വീകരിച്ച പ്രവാസി തനിക്ക് കോവിഷീൽഡ് കൂടി സ്വീകരിക്കുന്നതിനു അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
സൗദി പ്രവാസിയായ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ഗിരികുമാറാണു കോവിഷീൽഡ് സ്വീകരിക്കാനുള്ള അനുമതി തേടി ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുള്ളത്.
നേരത്തെ രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ച ഗിരികുമാറിനു കോവാക്സിൻ ലോകാരോഗ്യ സംഘടനയും സൗദി ആരോഗ്യ മന്ത്രാലയവും അംഗീകരിക്കാത്തതിനാൽ സൗദിയിലേക്കുള്ള ഇമ്യൂൺ ആയുള്ള മടക്കം അസാധ്യമാകുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാം കൈമലർത്തുകയായിരുന്നു.
നാട്ടിലുള്ള നിരവധി പ്രവാസികൾ ആദ്യ ഘട്ടത്തിൽ കോവാക്സിൻ സ്വീകരിച്ചിരുന്നു. ആ സമയത്ത് ഗൾഫ് രാജ്യങ്ങൾ പ്രവേശനത്തിനു വാക്സിൻ നിബന്ധനകൾ കർശനമാക്കിയിരുന്നില്ല.
കോവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവരാണെങ്കിൽ പോലും നിലവിൽ നാട്ടിലെ കോവിഷീൽഡ് രണ്ട് ഡോസ് കൂടി സ്വീകരിച്ചാൽ മാത്രമേ സൗദിയിലെ ക്വാറൻ്റീൻ ഒഴിവാകുകയുള്ളു..
അതേ സമയം സിനോഫം, സിനോവാക് തുടങ്ങിയ ചൈനീസ് വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് സൗദി അംഗീകരിച്ച ഏതെങ്കിലും ഒരു വാക്സിൻ ഒരു ഡോസ് കൂടി സ്വീകരിച്ചാൽ മതിയാകും.
ഏതായാലും ഗിരികുമാറിൻ്റെ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്നാണു റിപ്പോർട്ട്. രണ്ടാം തരംഗ സമയം നാട്ടിലെത്തി മടങ്ങിപ്പോകാൻ സാധിക്കാതെ കുടുങ്ങി കടം കയറിയ സ്ഥിതിയിലായതിനാലാണു ഗിരികുമാർ ഈ വിഷയത്തിൽ പരിഹാരം തേടി മുന്നിട്ടിറങ്ങിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa