സൗദിയിൽ നിന്നും ഒരു ഡോസ് ഫൈസർ വാക്സിനെടുത്ത് നാട്ടിൽ നിന്ന് ഒരു ഡോസ് കോവിഷീൽഡ് സ്വീകരിച്ച് തവക്കൽനായിൽ ഫുൾ ഇമ്യൂണായ അനുഭവവുമായി പ്രവാസി യുവാവ്
സൗദിയിൽ നിന്നും ഒരു ഡോസ് ഫൈസർ വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയ ശേഷം നാട്ടിൽ നിന്നും കോവിഷീൽഡിൻ്റെ ഒരു ഡോസ് വാക്സിൻ സെകൻഡ് ഡോസായി ലഭിക്കുന്നില്ലെന്ന നിരവധി പരാതികൾക്കിടയിൽ വ്യത്യസ്താനുഭവവുമായി പ്രവാസി യുവാവ്.
സുബിൻ എന്ന സൗദി പ്രവാസി യുവാവാണു ഫൈസർ വാക്സിനെടുത്ത തനിക്ക് നാട്ടിൽ നിന്ന് കോവിഷീൽഡ് സെകൻഡ് ഡോസായി ഔദ്യോഗികമായി ലഭിച്ചതും തവക്കൽനായിൽ ഫുൾ ഇമ്യൂൺ ആയതും അറേബ്യൻ മലയാളി.കോമിനോട് പങ്ക് വെച്ചത്.
ഇതിനായി ആദ്യം കോവിൻ സൈറ്റിൽ സാധാരണ രീതിയിൽ രെജിസ്റ്റർ ചെയ്ത് കേരള സർക്കാരിൻ്റെ കോവിഡ് വാക്സിൻ ബുക്കിംഗ് പോർട്ടൽ വഴിയാണു സെകൻഡ് ഡോസിനായി അപോയിൻ്റ് മെൻ്റ് എടുത്തതെന്ന് സുബിൻ വ്യക്തമാക്കി.
https://covid19.kerala.gov.in/vaccine/index.php.Register എന്ന ലിങ്കിലാണു സെക്കൻഡ് ഡോസിനായി സുബിൻ അപേക്ഷിച്ചത്. അതിൽ എലിജിബിലിറ്റി ഗ്രൂപിൽ ഗോയിംഗ് അബ്രോഡ് എന്നത് സെലക്റ്റ് ചെയ്ത് സെക്കൻഡ് ഡോസിനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുകയായിരുന്നു.
ശേഷം ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാനുള്ള ഓപ്ഷനിൽ സൗദിയിലെ ഫൈസർ വാക്സിൻ ഫസ്റ്റ് ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയും രണ്ട് ദിവസം കൊണ്ട് അപ്പോയിൻ്റ്മെൻ്റ് ലഭിക്കുകയും ചെയ്തു.
തുടർന്ന് വാക്സിൻ സെകൻഡ് ഡോസ് സർക്കാർ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് തന്നെ സ്വീകരിക്കുകയും അത് തവക്കൽനായി ഇമ്യൂൺ ആകാനായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.
തവക്കൽനായിൽ ഫുൾ ഇമ്യൂൺ ആകാനായി നാട്ടിൽ നിന്നെടുത്ത സെക്കൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റുകൾ (കേരളത്തിൻ്റെയും കേന്ദ്രത്തിൻ്റെയും) സൗദിയിലെ ഫൈസറിൻ്റെയും ഒന്നിച്ച് ഒരു പിഡി എഫ് ആക്കി അപേക്ഷിക്കുകയാണു ചെയ്തത്.
അപേക്ഷിച്ച് ഏഴാം ദിവസം അപേക്ഷ അപ്രൂവ് ചെയ്ത മെസേജ് ലഭിക്കുകയും തവക്കൽനായിൽ ഡോസുകൾ മുഴുവൻ സ്വീകരിച്ചതായി അപ് ഡേഷൻ വരികയും ചെയ്തതായി സുബിൻ അറിയിക്കുന്നു.
ഏതായാലും മുകളിൽ കൊടുത്ത രീതിയിൽ അപേക്ഷിക്കുന്ന ഫൈസർ എടുത്തവർക്ക് നാട്ടിൽ നിന്നും കോവിഷീൽഡ് ലഭ്യമാകുന്നതും തുടർന്ന് തവക്കൽനായി അപേക്ഷിച്ച് ഫുൾ ഇമ്യൂൺ ആകുന്നതും വലിയ ആശ്വാസം നൽകുന്ന വാർത്തയാണ്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa