Sunday, September 22, 2024
India

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം മാലിദ്വീപിൽ നിന്നും ആഘോഷിച്ച് യുവാക്കൾ.

മാലിദ്വീപ് : സൗദി അറേബ്യ യാത്ര വിലക്ക് ഏർപ്പെടുത്തിയത് മൂലം അവധി കഴിഞ്ഞു തിരിച്ചു പോകേണ്ടതിനായി മൂന്നാമതൊരു രാജ്യം ഇടത്താവളമായി സൗദിയിലേക്ക് തിരിക്കാനായി മാലിദ്വീപിൽ എത്തിയ ഒരു കൂട്ടം യുവാക്കളാണ് മാലിദ്വീപിലെ മാലി ടൗണിനോട് ചേർന്ന റാസ്ഫന്നു ബീച്ചിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കിയത് .

ദേശീയ പതാകയേന്തി ദേശീയ ഗാനം ആലപിച്ചാണ് സ്വതന്ത്ര ദിനാഘോഷം നടത്തിയത്.

കെ ശിഹാബ് പറപ്പൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അക്ബർ മൂഴിക്കൽ പാലത്തിങ്ങൽ , ജംഷീദ് തീണ്ടേക്കാട് , അസ്ഹറുദ്ദീൻ പറപ്പൂർ , സിറാജുദ്ദീൻ ഊരകം, അബ്ദുൽ റഷീദ് കുറ്റിപ്പുറം, റഫീക്ക് തുവ്വൂർ , ഷാജി ഓലപ്പുലാൻ തെക്കേകുളമ്പ് എന്നിവർ പങ്കെടുത്തു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്