ഇഖാമ കാലാവധിയും റി എൻട്രിയും സെപ്തംബർ 30 വരെ നീട്ടി നൽകുമെന്ന് സൗദി ജവാസാത്ത്; കാലവധികൾ നീട്ടിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് പരിശോധിക്കാനുള്ള മാർഗങ്ങൾ അറിയാം
ജിദ്ദ: വിമാന യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമ, റി എൻട്രി, വിസിറ്റിംഗ് വിസാ കാലാവധികൾ സ്വഫർ 23 അഥവാ സെപ്തംബർ 30 വരെ നീട്ടി നൽകുന്ന പ്രക്രിയ ആരംഭിച്ചതായി ജവാസാത്ത് അറിയിച്ചു.
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൻ്റെ സഹായത്തോടെയായിരിക്കും ഇഖാമ റി എൻട്രി കാലാവധികൾ നീട്ടി നൽകുക. പ്രക്രിയകൾ ഓട്ടോമാറ്റിക്കായി പൂർത്തിയാക്കുമെന്നും ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ജവാസാത്ത് അറിയിപ്പിൽ പറയുന്നു.
നേരത്തെ സല്മാൻ രാജാവിൻ്റെ നിർദേശപ്രകാരം ഓഗസ്ത് 31 വരെ ഇഖാമ റി എൻട്രി കാലാവധികൾ നീട്ടി നൽകുമെന്നായിരുന്നു ജവാസാത്ത് അറിയിച്ചിരുന്നത്.
എന്നാൽ ഇത് വരെയായി ഓഗസത് 31 വരെ ആരുടേതും ഓട്ടോമാറ്റിക്കായി നീട്ടി നൽകാത്തതിനാൽ പ്രവാസികൾ പലരും ആശങ്കയിലായിരുന്നു. ഈ സന്ദർഭത്തിലാണ് രാജ കല്പന പ്രകാരം സെപ്തംബർ 30 വരെ ഇഖാമയും റി എൻട്രിയും നീട്ടി നൽകുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുള്ളത്.
നേരത്തെ സൗദിക്ക് പുറത്തുള്ളവരുടെ വിസിറ്റിംഗ് വിസകൾ സെപ്തംബർ 30 വരെ പുതുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
പ്രവാസികൾക്ക് നാട്ടിൽ നിന്ന് തന്നെ തങ്ങളുടെ ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും പുതുക്കിയിട്ടുണ്ടോ എന്ന് ആരുടെയും സഹായം കൂടാതെ പരിശോധിക്കുന്നതിനുള്ള മാർഗങ്ങൾ താഴെ വിവരിക്കുന്നു.
https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴിയാണ് റി എൻട്രി വിസാ കാലാവധി പരിശോധിക്കേണ്ടത്. ഇഖാമ നംബറോ റി എൻട്രി വിസാ നംബറോ ഉപയോഗിച്ച് വിസാ കാലാവധി പരിശോധിക്കാം.
മുകളിലെ ലിങ്ക് തുറന്ന് ഇഖാമ നംബറോ വിസ നംബറോ എൻ്റർ ചെയ്ത് ശേഷം അടുത്ത ഓപ്ഷനിൽ പേരോ ജനനത്തിയതിയോ പാസ്പോർട്ട് നംബറോ വിസ, ഇഖാമ നംബറോ ഇഖാമ എക്സ്പയറി ഡേറ്റോ വിസ എക്സ്പിയറി ഡേറ്റോ എൻ്റർ ചെയ്ത് ശേഷം check എന്ന ഐക്കൺ ക്ളിക്ക് ചെയ്താൽ താഴെ റി എൻട്രി വിസാ കാലാവധി കാണാൻ സാധിക്കും.
അതോടൊപ്പം നാട്ടിലുള്ളയാൾക്ക് അബ്ഷിറിൻ്റെ സഹായമില്ലാതെ ഇഖാമ കാലാവധി പരിശോധിക്കാൻ മാാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ സൈറ്റിലെ ഒരു ലിങ്ക് വഴിയും സാധിക്കും.
https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് ഇഖാമ നംബറും ജനനത്തീയതിയും എൻ്റർ ചെയ്ത് ശേഷം കാണുന്ന വെരിഫിക്കേഷൻ നംബറുകൾ എൻ്റർ ചെയ്ത് next ക്ലിക്ക് ചെയ്‌താൽ ഇഖാമ കാലാവധി കാണാൻ സാധിക്കും. (ജനനത്തിയതി അറബി ഡേറ്റിലും ഇംഗ്ളീഷ് ഡേറ്റിലും എൻ്റർ ചെയ്യാൻ ഓപ്ഷൻ ഉണ്ട്).
ഇഖാമ കാലാവധി മാസം-തീയതി-വർഷം എന്ന പാറ്റേണിലായിരിക്കും കാണുക എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഡേറ്റ് ഓഫ് ബർത്തും ഈ പേജിൽ കാണിക്കുന്നത് ഇതേ പാറ്റേണിലായിരിക്കും.
അതോടൊപ്പം സൗദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ അബ്ഷിർ വഴിയും നാട്ടിലുള്ള പ്രവാസികൾക്ക് തങ്ങളുടെ ഇഖാമ കാലാവധി പരിശോധിക്കാൻ സാധിക്കും.
സൗജന്യമായി പുതുക്കുന്നത് സെപ്തംബർ 30 വരെ നീട്ടുമെന്ന ജവാസാത്തിൻ്റെ അറിയിപ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമാണു നൽകിയിട്ടുള്ളത്. നിരവധി പ്രവാസികളായിരുന്നു ഇത് സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞ് കൊണ്ട് ദിനം പ്രതി അറേബ്യൻ മലയാാളിയുമായി ബന്ധപ്പെട്ട് കൊണ്ടിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa