സ്വദേശിവത്ക്കരണം മൂന്നാം ഘട്ടം; പരിശോധന ഭയന്ന് നിരവധി കടകൾ അടച്ചിട്ടു
സൗദിവത്ക്കരണ പ്രക്രിയയിലെ മൂന്നാം ഘട്ടം ഇന്ന് മുതൽ നടപ്പിലായതോടെ പരിശോധകരെ ഭയന്ന് കിഴക്കൻ പ്രവിശ്യയിലും മറ്റു വിവിധ പ്രവിശ്യകളിലും ധാരാളം സ്ഥാപനങ്ങൾ ഇന്ന് തുറന്നില്ല. അധികവും ബിനാമി സ്ഥാപനങ്ങളാണു അടഞ്ഞ് കിടന്നത്.
സ്ഥാപനങ്ങളിൽ 70 ശതമാനം സൊദിവത്ക്കരണം പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്താൻ ജനുവരി 7 മുതൽ സ്ഥാപനങ്ങളിൽ ശക്തമായ പരിശോധനകളുണ്ടാകുമെന്ന് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദിയിലെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ എക്യുപ്മെൻ്റ്സ് വിൽക്കുന്ന കടകൾ പകുതിയും ഇന്ന് തുറന്നിരുന്നില്ല. ഈ മേഖലയിൽ വിദേശികളുടെ ആധിപത്യമാണുള്ളത്. സൗദിവത്ക്കരണ പ്രക്രിയകൾ സ്വദേശികളെ ജോലിക്ക് നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുമെന്നും രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നം ഇല്ലാതാക്കാൻ സഹായിക്കുമെന്നുമാണു വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa