കൂടുതൽ വിഭാഗങ്ങൾക്ക് സൗദിയിലേക്ക് നേരിട്ട് വരാൻ അനുമതി; സൗദി അംഗീകാരം ലഭിച്ച അന്താരാഷ്ട്ര സംഘടനകളിലെയും നയതന്ത്ര കാര്യാലയങ്ങളിലെയും സാധാരണക്കാർക്ക് പുതിയ തീരുമാനം പ്രയോജനപ്പെടും
റിയാദ്: വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വരുന്നതിന് കൂടുതൽ വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ച് സൗദി വിദേശകാര്യ മന്ത്രാലയം.
ഇത് സംബന്ധിച്ച സർക്കുലർ രാജ്യത്തെ വിവിധ ഡിപ്ലോമാാറ്റിക് മിഷനുകൾക്കും സംഘടനകൾക്കും സൗദി വിദേശകാര്യ മന്ത്രാലയം അയച്ചു.
പുതിയ തീരുമാന പ്രകാരം സൗദിയിലെ നയതന്ത്ര മിഷനുകളിലെയും അംഗീകാരമുള്ള അന്താരാഷ്ട്ര സംഘടനകളിലെയും സാധാരണക്കാരായ തൊഴിലാളികൾക്കും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും.
അതോടൊപ്പം അവരുടെ കുടുംബാംഗങ്ങൾ, അവരുടെ കീഴിലുള്ള ജോലിക്കാർ എന്നിവർക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.
പുതിയ തീരുമാനം നിലവിൽ സൗദിയിലേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അന്താരാഷ്ട്ര മിഷനുകളിൽ ജോലി ചെയ്യുന്ന സധാരണക്കാർക്ക് ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
