മുൻകോപം ഉണ്ടാകുന്നതിനുള്ള 6 കാരണങ്ങൾ ആരോഗ്യ വിദഗധൻ വെളിപ്പെടുത്തുന്നു
മനുഷ്യന് പെട്ടെന്ന് ക്ഷോഭം വരാനുള്ള ആറ് ജൈവ കാരണങ്ങളെക്കുറിച്ച് കാർഡിയോളജി-ആർട്ടീരിയൽ കാതറ്ററൈസേഷൻ സ്പെഷ്യലിസ്റ്റ് ഡോ: ഖാലിദ് അൽ നിമർ വെളിപ്പെടുത്തി.
ഉയർന്നതോ താഴ്ന്നതോ ആയ രക്ത സമ്മർദ്ദം, ഉയർന്നതോ താഴ്ന്നതോ ആയ ബ്ളഡ് ഷുഗർ, മരുന്നുകളുടെ സൈഡ് എഫക്റ്റുകൾ എന്നിവ ദേഷ്യം വരുന്നതിനു കാരണമാകാറുണ്ട്.
അതോടൊപ്പം വെള്ളം ആവശ്യത്തിനു കുടിക്കാത്തതും പെട്ടെന്ന് ദേഷ്യം വരുന്നതിനുള്ള കാരണത്തിൽ ഡോ: ഖാലിദ് ഉൾപ്പെടുത്തുന്നു.
ഉറക്കക്കുറവ് അല്ലെങ്കിൽ തുടർച്ചയില്ലാതെ ഉറങ്ങുന്നത്, തൈറോയ്ഡ് ഗ്രന്ഥിയിലെ പ്രവർത്തനത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ എന്നിവയും മുൻകോപത്തിനു കാരണമായി അദ്ദേഹം കാണുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa