മാതാപിതാക്കൾക്ക് മുമ്പേ സന്താനങ്ങൾ നേരത്തെ മരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി ആരോഗ്യ വിദഗ്ധൻ; പരിഹാരങ്ങൾ അറിയാം
മാറാ വ്യാധി രോഗങ്ങൾ ബാധിച്ച് മാതാപിതാക്കൾക്ക് മുമ്പേ സന്താനങ്ങൾ നേരത്തെ മരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി ഡോ: മുഹമ്മദ് അഹ്മദി.
ചരിത്രത്തിലാദ്യമായി ഇക്കാലത്ത് മാതാപിതാകൾ മരിക്കുന്നതിന് മുമ്പ് തന്നെ നിരവധി സന്താനങ്ങൾ പ്രായം 40-45 ആകുന്നതോടെത്തന്നെ മരിക്കുന്നതായി ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നതായി ഡോ: അഹ്മദി പറഞ്ഞു.
ഇതിന്റെ പ്രധാന കാരണമായി ഡോ: അഹ്മദി പറയുന്നത് സന്താനങ്ങളുടെ തെറ്റായ ജീവിത ശൈലിയാണെന്നാണ്.
അനാരോഗ്യപരമായ ജീവിത ശൈലി സ്ട്രോക്കിനും ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു.
ഇങ്ങനെ മാറാ വ്യാധികൾ വന്ന് നേരത്തെ മരിക്കുന്നത് ഇല്ലാതാക്കുന്നതിനായി ആളുകൾ വ്യായമങ്ങൾ പതിവാക്കേണ്ടിയിരിക്കുന്നു.
സ്കൂളുകളിലും സ്ഥാപനങ്ങളിലും തുടങ്ങി എല്ലാ മേഖലകളിലും ഒരു ആരോഗ്യപരമായ പോഷകാഹാര സംസ്ക്കാരം പാലിക്കുകയും വേണം.
അതോടൊപ്പം സൈക്ലിംഗ് ഒരു പതിവാക്കി മാറ്റുകയും ഹൈഡ്രജനേറ്റഡ് ഫുഡ് ഒഴിവാക്കുകയും വേണമെന്നും ഡോ: അഹ്മദി ഓർമ്മിപ്പിക്കുന്നു.
ത്വയ്ബ യൂണിവേഴ്സിറ്റിയിലെ ഫിസിയോളജി വിഭാഗം പ്രഫസർ ആണ് ഡോ: മുഹമ്മദ് അഹ്മദി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa