കൊറോണ വാക്സിൻ പാവങ്ങളെ ഇന്മൂലനം ചെയ്യാനുള്ളതാണെന്ന വാദത്തെ ഖണ്ഡിച്ച് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി
കൊറോണ വാക്സിനുകൾ പാവങ്ങളെ ഇന്മൂലനം ചെയ്യാനുള്ളതാണെന്ന ചില വാദങ്ങളെ ശക്തമായി വിമർശിച്ച് സൗദി ആരോഗ്യ മന്ത്രാലയം പ്രിവൻ്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി.
വഞ്ചിക്കപ്പെട്ടവരോ അഹങ്കാരികളോ അല്ലാതെ ഒരാളും വാക്സിനെ നിരസിക്കുകയില്ലെന്നാണു ഡോ: അസീരി പ്രസ്താവിച്ചത്.
പാവപ്പെട്ടവരെയും മിഡിൽ ക്ളാസിനെയും ഉന്മൂലനം ചെയ്യുകയായിരുന്നു വാക്സിൻ്റെ ലക്ഷ്യമെങ്കിൽ എന്ത് കൊണ്ടാണ്സമ്പന്ന രാജ്യങ്ങൾ വാക്സിൻ കയ്യടക്കി വെച്ചിട്ടുള്ളത്? എന്ത് കൊണ്ട് ധനികരും ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും വാക്സിൻ ലഭിക്കാനായി ശ്രമിക്കുന്നതെന്നും ഡോ: അസീരി ചോദിച്ചു.
സൗദിയിൽ ഇത് വരെയായി 4,09,67,054 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,31,11,581 ഫസ്റ്റ് ഡോസും 1,78,55,473 സെകൻഡ് ഡോസും ഉൾപ്പെടുന്നു.
സൗദിയിൽ പുതുതായി 63 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 71 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 2343 ആക്റ്റീവ് കേസുകളാണുള്ളത്.
രാജ്യത്തെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞത് വലിയ ആശ്വാസം പകരുന്നു. നിലവിൽ 339 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8667 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa