റിയാദ് സീസൺ സെക്കൻഡ് എഡിഷൻ പ്രഖ്യാപിച്ചു
റിയാദ്:സൗദി ജനറൽ എൻ്റർടെയിന്മെൻ്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലു ശൈഖ് റിയാദ് സീസൺ സെക്കൻഡ് എഡിഷൻ പ്രഖ്യാപിച്ചു.
ഈ വർഷം ഒക്ടോബർ 20 നായിരിക്കും സീസൺ ആരംഭിക്കുക. സീസണിലെ വിവിധ ആക്റ്റിവിറ്റികളെക്കുറിച്ച് വിശദീകരിച്ച് കൊണ്ടുള്ള വാർത്താ സമ്മേളനം ഒക്ടോബർ 4 നു നടത്തും.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നായ റിയാദ് സീസണിൽ ഈ വർഷം 2 കോടി സന്ദർശകരെയാണു പ്രതീക്ഷിക്കുന്നത്.
14 സോണുകളിലായി 54 ലക്ഷം സ്ക്വയർ മീറ്ററിൽ നടക്കുന്ന ഫെസ്റ്റിൽ 10 ഗ്ളോബൽ എക്സിബിഷനും 200 റെസ്റ്റോറൻ്റുകളും 70 കഫെകളും 100 വ്യത്യസ്താനുഭവങ്ങൾ സമ്മാനിക്കുന്ന പരിപാടികളും ഉണ്ടായിരിക്കും.
70 അറബ് സംഗീതക്കച്ചേരികൾ, 6 ഇൻ്റർനാഷണൽ മ്യൂസിക് ഇവൻ്റ്സ്, 350 തീയേറ്റർ പെർഫോർമൻസ്, 18 അറബ് നാടകങ്ങൾ, 6 ഇൻ്റർനാഷണൽ നാടകങ്ങൾ, റെസ് ലിംഗ് ചാംബ്യൻഷിപ്പ് എന്നിവയും ഫെസ്റ്റിൽ ഉൾപ്പെടും.
ഫെസ്റ്റിനോടനുബന്ധിച്ച് ജനുവരിയിൽ നടക്കുന്ന ഫുട്ബോൾ മാച്ചിൽ പാരിസ് ക്ളബായ പി എസ് ജിയും സാന്നിദ്ധ്യമറിയിക്കുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa