ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ഖതീഫിൽ ഏറ്റു മുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

സൗദിയിലെ ഖതീഫിൽ കഴിഞ്ഞ ദിവസം സുരക്ഷാ ഭടന്മാരുമായുണ്ടായ ഏറ്റു മുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈസ്റ്റേൺ ഖതീഫിലെ അൽ ജിഷ് വില്ലേജിലായിരുന്നു വെടി വെപ്പ് നടന്നത്.

പൊതു സുരക്ഷക്ക് ഭീഷണിയായ ഭീകരർ താമസിച്ചിരുന്ന കെട്ടിടം വളഞ്ഞ സുരക്ഷാ ഭടന്മാർ ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ സുരക്ഷാ ഭടന്മാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

തിരിച്ച് നടത്തിയ വെടി വെപ്പിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2017 ൽ ഖതീഫിൽ നടന്ന ഭീകര വേട്ടക്ക് ശേഷം മേഖലയിൽ പ്രശ്നങ്ങൾ വളരെ കുറവായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്