മക്കയിൽ സഹപ്രവർത്തകനുമായി വാക്കേറ്റമുണ്ടായതിനെത്തുടർന്ന് കുഴഞ്ഞ് വീണ മലയാളി യുവാവ് മരിച്ചു
മക്ക: കോഴിക്കോട് സ്വദേശിയായ പ്രവാസി യുവാവ് മക്കയിലെ നവാരിയയിൽ കുഴഞ്ഞ് വീണു മരിച്ചു.
നവാരിയയിലെ ഒരു കഫ്തീരിയയിൽ ജോലി ചെയ്ത് വരികയായിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മൽ (30) ആണു മരിച്ചത്.
അജ്മലും കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു മലയാളിയും തമ്മിൽ വാക് തർക്കവും അടിപിടിയും ഉണ്ടായിരുന്നു.
വാക്കേറ്റം അവസാനിച്ചതിനെത്തുടർന്ന് കുറച്ച് സമയത്തിനു ശേഷം രക്ത സമ്മർദ്ദം വർദ്ധിച്ച് അജ്മൽ പിന്നീട് കടയിൽ തന്നെ കുഴഞ്ഞ് വീണു മരിക്കുകയുമായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa