സൗദിയിലെ തട്ടിക്കൊണ്ട് പോകൽ കേസിലെ പ്രതികൾ മറ്റൊരു പ്രവാസി തൊഴിലാളിയെയും കാറിൽ തട്ടിക്കൊണ്ട് പോകുന്ന വീഡിയോ കാണാം
ഹായിലിൽ അറസ്റ്റ് ചെയ്യപ്പെട്ട തട്ടിക്കൊണ്ട് പോകൽ കേസിലെ പ്രതികൾ ഹായിലിലെ മറ്റൊരു പെട്രോൾ പംബിലെ ജീവനക്കാരനെയും തട്ടിക്കൊണ്ട് പോകുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു.
ഒരു പംബിൽ കസേരയിൽ ഇരിക്കുകയായിരുന്ന തൊഴിലാളിയുടെ സമീപത്തേക്ക് പ്രതികൾ കാറിൽ എത്തുകയായിരുന്നു.
ശേഷം കാറിൽ നിന്ന് ഒരു പ്രതി പുറത്തിറങ്ങി. മറ്റൊരു പ്രതി തൊഴിലാളിയോട് സംസാരിക്കാനെന്ന വ്യാജേന അടുത്തേക്ക് വിളിപ്പിക്കുകയായിരുന്നു.
ഈ സന്ദർഭത്തിൽ തക്കം പാർത്തിരുന്ന പുറത്തുള്ള പ്രതി തൊഴിലാളിയെ കാറിനകത്തേക്ക് ബലമായി തള്ളിക്കയറ്റുകയായിരുന്നു.
നേരത്തെ മറ്റൊരു പംബിലെ തൊഴിലാളിയെയും ഇവർ ഇപ്രകാരം എണ്ണയടിച്ച് ക്ഴിഞ്ഞതിനു ശേഷം കാറിൽ തട്ടിക്കൊണ്ട് പോയത് സാമൂഹിക് മാധ്യമങ്ങളിൽ വന്നിരുന്നു.
സംഭവത്തിൽ പ്രതികളായ മൂന്ന് സൗദി പൗരന്മാരെയും ഏതാനും മണിക്കൂറുകൾ കൊണ്ട് ഹായിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ പെട്രോൾ പംബിലെ ജീവനക്കാരനെ പ്രതികൾ തട്ടിക്കൊണ്ട് പോകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa