Sunday, September 22, 2024
Saudi ArabiaTop Stories

റിലയൻസിൽ സൗദി ആരാംകോ ചെയർമാനെ നിയമിച്ചതിൽ അടിയുറച്ച് കമ്പനി

സൗദി ആരാംകോ ചെയർമാൻ യാസിർ അൽ റുമയ്യാനെ റിലയൻസിൻ്റെ സ്വതന്ത്ര ഡയറക്ടറായി മുകേഷ് അംബാനി നിയമിച്ചതിനെ ശക്തമായി പിന്തുണച്ച് റിലയൻസ് ഇൻഡസ്ട്രീസ്.

യാസിർ അൽ റുമയ്യാൻ്റെ നിയമത്തിനെതിരെ റിലയൻസിലെ ഓഹരി ഉടമകളിൽ പെട്ട കാലിഫോർണിയ സ്റ്റേറ്റ് ടീച്ചേഴ്സ് റിടയർമെൻ്റ് ഫണ്ട് വോട്ട് ചെയ്യാൻ തീരുമാനിച്ചതായ വാർത്തകൾ വന്നതിനു പിന്നാലെയാണു റിലയൻസ് നിലപാട് വ്യക്തമാക്കിയത്.

യാസിർ അൽ റുമയ്യാനെ സ്വതന്ത്ര ഡയറക്ടറാക്കി നിയമിച്ചത് ചട്ടങ്ങൾക്ക് വിധേയമായാണെന്നും 2013 ലെ ഇന്ത്യൻ കംബനീസ് ആക്റ്റിലെ എല്ലാ യോഗ്യതകളും റുമയ്യാനുണ്ടെന്നും റിലയൻസ് വ്യക്തമാക്കി.

സൗദിയിലെ ധനകാര്യ സ്ഥാപനങ്ങളിൽ കാൽ നൂറ്റാണ്ടിലധികം കാലത്തെ പ്രവർത്തന പരിചയമുള്ള റുമയ്യാൻ ആരാംകോയുടെ നോൺ എക്സിക്യൂട്ടിവ് ചെയർമാനാണെന്നും അദ്ദേഹത്തിൻ്റെ പരിചയ സമ്പത്ത് റിലയൻസിനു ഗുണം ചെയ്യുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി.

ഈ വർഷം ജൂലൈ മൂന്നാം വാരത്തിലായിരുന്നു യസിർ അൽ റുമയ്യാനെ റിലയൻസിൻ്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ച് കൊണ്ട് മുകേഷ് അംബാനി പ്രഖ്യാപിച്ചത്.

അരാംകോയുടെ ബോർഡ് ചെയർമാനായ റുമയ്യാൻ 2015 മുതൽ സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടിന്റെ ഗവർണർ കൂടിയാണ്. സൗദി പൊതു നിക്ഷേപ ഫണ്ട് ഇന്ത്യയിൽ വിവിധ കംബനികളിൽ ഇതിനകം വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.

2019 ൽ റിലയൻസിൻ്റെ ഓയിൽ ടു കെമിക്കൽ ബിസിനസിൻ്റെ 20% ഓഹരി 15 ബില്ല്യൻ യു എസ് ഡോളറിനു സൗദി ആരാംകോ വാങ്ങുന്നതിനു തീരുമാനമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്