Sunday, September 22, 2024
Saudi ArabiaTop Stories

മുഖീമിൽ രെജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ? എപ്പോൾ ? ഇഖാമയുള്ളവരും പുതിയ വിസക്കാരും വിസിറ്റ് വിസക്കാരും അറിയേണ്ടത്

സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് വിദേശികൾ രെജിസ്റ്റർ ചെയ്യേണ്ട മുഖീം പ്ളാറ്റ്ഫോമുമായി ബന്ധപ്പെട്ട് സംശയങ്ങൾ ആരാഞ്ഞ് നിരവധി പ്രവാസി സഹോദരങ്ങൾ ദിവസവും അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രവാസികൾ രെജിസ്റ്റർ ചെയ്യേണ്ട മുഖീമുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ വിവരിക്കുന്നു.

ഇമ്യൂൺ ആയ ഇഖാമയുള്ളവർ രെജിസ്റ്റർ ചെയ്യേണ്ടത്: https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിലാണ്. അതിൽ ഇഖാമ നംബറും ജനനത്തീയതിയും എൻ്റർ ചെയ്താൽ അടുത്ത പേജിലേക്ക് പ്രവേശിക്കും. പ്രസ്തുത പേജിൽ വിമാന മാർഗമാണോ കര മാർഗമാണോ പോകുന്നത് എന്നത് സെലക്ട് ചെയ്യാൻ ഓപ്ഷൻ ഉണ്ട്.

വിമാന മാർഗമാണെങ്കിൽ വിമാനത്തിൻ്റെ വിവരങ്ങളും സൗദിയിൽ ഇറങ്ങുന്ന ഡേറ്റും മറ്റും പൂരിപ്പിച്ചും കര മാർഗമാണെങ്കിൽ സൗദിയിൽ ഇറങ്ങുന്ന സമയം പൂരിപ്പിച്ചും സബ്മിറ്റ് ക്ളിക്ക് ചെയ്താൽ രെജിസ്റ്റ്രേഷൻ പൂർത്തിയായി. ശേഷം അതിൻ്റെ പ്രിൻ്റ് കയ്യിൽ വെക്കുക.

പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും രെജിസ്റ്റർ ചെയ്യേണ്ടത്: സൗദിയിലേക്ക് രണ്ട് ഡോസ് വാക്സിനെടുത്ത് പുതിയ വിസയിലും വിസിറ്റിംഗ് വിസയിലും പോകുന്നവർ https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്കിലാണു രെജിസ്റ്റർ ചെയ്യേണ്ടത്. പ്രസ്തുത ലിങ്കിൽ വിസ നംബറും രാജ്യവും എൻ്റർ ചെയ്ത് അടുത്ത പേജിൽ ആവശ്യമായ വിവരങ്ങൾ പുരിപ്പിച്ച് സബ്മിറ്റ് ചെയ്ത് രെസിറ്റേഷൻ്റെ പ്രിൻ്റ് കയ്യിൽ കരുതുക.

വാക്സിനെടുക്കാത്തവരോ ഇമ്യൂൺ ആകാത്തവരോ ആയ ഇഖാമയുള്ളവർ https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന ലിങ്കിലാണു രെജിസ്റ്റർ ചെയ്യേണ്ടത്. അതിൽ ക്വാറൻ്റീൻ കഴിയുന്ന വിവരങ്ങളും പൂരിപ്പിക്കാനുണ്ടാകും. അത് സബ്മിറ്റ് ചെയ്ത് രെജിസ്റ്റ്രേഷൻ്റെ പ്രിൻ്റ് കയ്യിൽ കരുതുക.

വാക്സിനെടുക്കാത്ത വിസിറ്റിംഗ് വിസക്കാർ https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്ത് ആവശ്യമായ ക്വറൻ്റീൻ വിവരങ്ങൾ അടക്കമുള്ളവ പൂരിപ്പിച്ച് പ്രിൻ്റ് കയ്യിൽ കരുതുക.

സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ 72 മണിക്കൂർ മുംബ് മുഖീം രെജിസ്റ്റ്രേഷൻ പൂർത്തിയാക്കുകയായിരിക്കും അഭികാമ്യം. അതേ സമയം സൗദിയിൽ പ്രവേശിക്കുന്ന ദിവസവും പ്രവേശിക്കുന്നതിൻ്റെ അഞ്ച് ദിവസം മുംബ് വരെയും മുഖീം രെജിസ്റ്റ്രേഷൻ നടത്താൻ കഴിയുന്നുണ്ട്. എങ്കിലും 3 ദിവസം മുംബ് തന്നെ പൂരിപ്പിച്ച് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുകയാണ് നല്ലത്.

തവക്കൽനാ ആപ് ഇല്ലെങ്കിലും ഇമ്യൂൺ ആയ ഇഖാമയുള്ളവർക്ക് മുഖീം രെജിസ്റ്റ്രേഷൻ കാണിച്ചാൽ വിമാനത്തിൽ പ്രവേശനം അനുവദിക്കണമെന്നാണു നിയമം. അതേ സമയം ഒരു ഡോസ് സൗദിയിൽ നിന്ന് സ്വീകരിച്ച് ഇമ്യൂൺ ആയവർക്ക് മുഖീം പ്രിൻ്റ് കാണിച്ചിട്ടും ക്വാറൻ്റീൻ പാക്കേജ് കാണിക്കാതെ ബോഡിംഗ് അനുവദിക്കാത്ത അനുഭവം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. തവക്കൽനായുമായി ഈ വിഷയത്തിൽ അറേബ്യൻ മലയാളി ബന്ധപ്പെട്ടപ്പോൾ ഒരു ഡോസ് വാക്സിനെടുത്തവർ ക്വാറൻ്റീൻ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നാണു അറിയിച്ചിട്ടുള്ളത്. തവക്കൽനായുടെ മറുപടി പ്രവാസികൾക്ക് കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

പുതിയ വിസയിലും വിസിറ്റ് വിസയിലും പോകുന്നവർ മുഖീമിലെ രെജിസ്റ്റ്രേഷൻ്റെ പ്രിൻ്റിനോടൊപ്പം വാക്സിൻ സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതിയാൽ മതി. അവർക്ക് നാട്ടിൽ നിന്ന് തവക്കൽനാ സിസ്റ്റത്തിൽ ഇമ്യൂൺ ആകാൻ മാർഗമില്ല. അത് കൊണ്ട് തന്നെ ഇമ്യൂണുമായി ബന്ധപ്പെട്ടാ ആശങ്കകൾ ആവശ്യമില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്