റിയാദിൽ 101 കാറുകൾ മോഷ്ടിച്ച വിദേശികളടങ്ങുന്ന വൻ സംഘം അറസ്റ്റിൽ
റിയാദ്: കാറുകൾ മോഷ്ടിച്ച് തന്ത്രരപരമായ രീതികളിലൂടെ പാർട്സുകൾ വിദേശത്തേക്ക് കയറ്റുന്നതിനു പദ്ധതിയിട്ട വിദേശികളടങ്ങുന്ന വലിയ ഗ്യാംഗിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
14 സൗദികളും 13 വിദേശികളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. യമൻ, ജോർദാൻ, സിറിയ, സുഡാൻ പൗരന്മാരാണു വിദേശികൾ.
കേട് വന്നതോ ഉപേക്ഷിച്ചതോ ആയ വാഹനങ്ങൾ മോഷ്ടിച്ച് അതിൻ്റെ പാർട്സുകളായിരുന്നു പ്രതികൾ കയറ്റി അയക്കുന്നതിനു പദ്ധതിയിട്ടിരുന്നത്. ഇതിനായി 101 മോഷണങ്ങൾ പ്രതികൾ നടത്തി.
സൗദിക്ക് പുറത്തുള്ള ഒരു ജോർദാനിയൻ പൗരനുമായി ലിങ്ക് ചെയ്തായിരുന്നു പ്രതികൾ ഓപറേഷൻ പ്ളാൻ ചെയ്തിരുന്നത്.
പ്രതികളിൽ നിന്ന് വേർ തിരിച്ച 500 കിലോഗ്രാം പ്ളാറ്റിനം കണ്ടെടുത്തതായി റിയാദ് പോലീസ് വാക്താവ് വ്യക്തമാക്കി.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa