Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ 1.87 കോടി പേർ സെകൻഡ് ഡോസ് സ്വീകരിച്ചു; പുതിയ രോഗികൾ 42

സൗദിയിൽ പുതുതായി 42 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 55 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 2218 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 193 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8722 ആയി ഉയർന്നിട്ടുണ്ട്.

68.5 ശതമാനം ആളുകളും സെക്കൻഡ് ഡോസ് സ്വീകരിച്ച അൽബാഹ പ്രവിശ്യ സെകൻഡ് ഡോസ് വാക്സിനേഷനിൽ മുന്നിലുണ്ട്. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക എന്നീ പ്രവിശ്യകൾ യഥാക്രമം അൽബാഹക്ക് തൊട്ട് പിറകിലുണ്ട്.

രാജ്യത്ത് ഇത് വരെയായി 4,22,03,660 വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. അതിൽ 2,34,07,248 ഫസ്റ്റ് ഡോസും 1,87,96,412 സെകൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്