Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഖാത്തും ഹഷീഷും കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ: വീഡിയോ കാണാം

ജിസാൻ:സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 161 കിലോഗ്രാം ഹഷീഷും 26.3 ടൺ ഖാത്തും ജിസാൻ,അസീർ, നജ്രാൻ എന്നിവിടങ്ങളിൽ വെച്ച് പിടികൂടി.

സൗദിയുടെ ആഭ്യന്തര സുരക്ഷയെ തകർക്കുന്നതിനും യുവാക്കളെ മയക്ക് മരുന്നിനനടിമകളാക്കുന്നതിനും എതിരെയുള്ള നീക്കത്തിൻ്റെ ഭാഗമായി നടന്ന ഓപറേഷനിലായിഉന്നു പ്രതികളെ മയക്ക് മരുന്നും ഖാതും സഹിതം പിടിക്കൂടിയതെന്ന് ബോഡർ ഗാർഡ് അറിയിച്ചു.

17 സൗദികളും 6 എത്യോപ്യക്കാരും 3 യമനികളുമായിരുന്നു മയക്ക് മരുന്ന്, ഖാത്ത് കടത്ത് സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും കടത്തിയ വസ്തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്നും ബോഡർ ഗാർഡ് വാക്താവ് വ്യക്തമാക്കി.

ബോഡർ ഗാർഡ് ഉദ്യോഗസ്ഥർ മയക്ക്‌ മരുന്നും ഖാതും പിടി കൂടുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്