Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് നാല് വിഭാഗങ്ങൾക്ക് കൂടി നേരിട്ട് പ്രവേശിക്കാൻ അനുമതി

സൗദി ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിഭാഗങ്ങൾക്ക് സൗദിയിലേക്ക് നേരിട്ട് പറക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് സൗദി വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം കഴിയേണ്ട രാജ്യങ്ങളിൽ നിന്നുള്ള നാലു വിഭാഗങ്ങൾക്കാണീ ഇളവുകൾ ബാധകമാകുക.

യൂണിവേഴ്സിറ്റി, കോളേജ് & ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഫാക്കൽറ്റി മെംബേഴ്സ്. ജനറൽ എജുക്കേഷൻ അദ്ധ്യാപകർ.

ടെക്നിക്കൽ ആൻ്റ് വൊക്കേഷണൽ ട്രെയിനിംഗ് , ടെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലെ ട്രെയിനിംഗ് ബോഡി. സ്കോളർഷിപ്പ് സ്റ്റുഡൻ്റ്സ്. എന്നിവയാണ് നാല് വിഭാഗങ്ങൾ.

അതേ സമയം ഇളവനുവദിച്ച വിഭാഗക്കാർ സൗദിയിൽ നിന്ന് ഒരു ഡോസോ രണ്ട് ഡോസോ വാക്സിൻ സ്വീകരിച്ചവരല്ലെങ്കിൽ സൗദിയിൽ ഹോട്ടൽ ക്വാറൻ്റീനിൽ കഴിയേണ്ടി വരും.

നേരത്തെ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആരോഗ്യ പ്രവർത്തകർക്കും സൗദിയിലെ അന്താരാഷ്ട്ര സംഘടനകളിലെയും ഡിപ്ളോമാറ്റിക് സെൻ്ററുകളിലെയും ജീവനക്കാർക്കും സൗദിയിലേക്ക് നേരിട്ട് പറക്കാൻ അനുമതി നൽകിയിരുന്നു.

18 വയസ്സിനു താഴെയുള്ള സൗദികൾക്ക് ബഹ്രൈനിലേക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കും സൗദി ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൗദികൾക്ക് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് മാനുഷിക പരിഗണന അർഹിക്കുന്ന കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനുള്ള പെർമിറ്റിനുള്ള അപേക്ഷ ജവാസാത്ത് സ്വീകരിക്കൽ ആരംഭിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്