Friday, November 15, 2024
Saudi ArabiaTop Stories

മാസ്ക്ക് എന്ന് മുതൽ ഒഴിവാക്കാനാകും ? മൂന്നാമത് ഡോസ് എല്ലാവർക്കും സ്വീകരിക്കാമോ ? സൗദി ആരോഗ്യ മന്ത്രാലയം മറുപടി നൽകി

ജിദ്ദ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കണമെന്ന വ്യവസ്ഥ എന്ന് മുതൽ ഒഴിവാക്കാനാകുമെന്ന ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി മറുപടി പറഞ്ഞു.

ലോകത്ത് കൊറോണ ഇപ്പോഴും നില നിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ മാസ്ക്ക് ധരിക്കുന്നത് പോലുള്ള പ്രതിരോധ നടപടികൾ കൊറോണ വ്യാപനം അവസാനിക്കുന്നത് വരെ തുടരേണ്ടതുണ്ട്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത് കൊണ്ട് കൊറോണ ബാധിക്കുന്നതിനെ തടയാൻ സാധിക്കണമെന്നില്ല. അതേ സമയം രണ്ട് ഡോസും സ്വീകരിച്ചവർക്ക് രോഗം ബാധിച്ചാലും അതിൻ്റെ തീവ്രത ഉണ്ടാകില്ല.

രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവരും വാക്സിൻ എടുക്കുന്നതിൽ നിന്ന് ഇളവ് ലഭിച്ചവരുമെല്ലാം സമൂഹത്തിൽ ഉള്ളതിനാൽ അവരുടെ സുരക്ഷ കൂടി കരുതേണ്ടതുണ്ട്.

കൊറോണ മൂന്നാമത് ഡോസ് സ്വീകരിക്കുനത് സംബന്ധിച്ച ചോദ്യത്തിനും ഡോ:അബ്ദുൽ ആലി ഉത്തരം നൽകി.

ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ചാണു രാജ്യം മുന്നോട്ട് പോകുന്നത്. അത് കൊണ്ട് തന്നെ നിലവിൽ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കും കിഡ്നി രോഗികൾക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും മൂന്നാമത് ഡോസ് വാക്സിൻ നൽകുന്നുണ്ട്.

വൈകാതെ മൂന്നാമത് ഡോസ് വാക്സിൻ സ്വീകരിക്കേണ്ട ലിസ്റ്റിൽ പുതിയ വിഭാഗങ്ങളെക്കൂടി ചേർക്കാനുള്ള സാധ്യതയെക്കുറിച്ചും ഡോ:മുഹമ്മദ് അബ്ദുൽ ആലി സൂചന നൽകി.

അറേബ്യൻ മലയാളി വാട്സാാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്