ഖതീഫിൽ സൗദി പൗരനെ കൊലപ്പെടുത്തിയ ഭീകരനെ വധ ശിക്ഷക്ക് വിധേയനാക്കി
ഖതീഫ്: ഏഴ് വർഷം മുംബ് അവാമിയയിൽ സൗദി പൗരനെ കൊലപ്പെടുത്തിയ ഭീകരൻ്റെ വധ ശിക്ഷ ക്ഴിഞ്ഞ ദിവസം നടപ്പാക്കി.
18 കാരനായ ളൈഫുല്ലാ അൽ ഖുറഷിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയ ഭീകരൻ മുസ് ലിം ബിൻ മുഹമ്മദ് അൽ മുഹ് സിനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.
അവാമിയയിലൂടെ കടന്ന് പോകുകായിരുന്നു ഇരക്കും കൂട്ടാളികൾക്കും നേരെ പ്രതി നിറയൊഴിക്കുകയും അത് ഖുറഷിയുടെ മരണത്തിനു കാരണമാകുകയുമായിരുന്നു.
സൗദി പൗരനെ വധിക്കുകയും ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയും ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാകുകയും പൊതു ജനങ്ങളെ ആക്രമിക്കുകയും ചെയ്ത പ്രതിയെ വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa