സഹായിക്കാനെന്ന വ്യാജേന സമീപിച്ച് ആളുകളുടെ ഫിംഗർ പ്രിൻ്റ് ചോർത്തി വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്യുന്ന വിദേശികൾ റിയാദിൽ പിടിയിൽ
റിയാദ്: ആളുകളുടെ ഫിംഗർ പ്രിൻ്റുകൾ ഉപയോഗിച്ച് വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്യുന്ന വിദേശി ക്രിമിനലുകളെ റിയാദ് പോലീസ് പിടി കൂടി.
40 വയസ്സിനു മുകളിൽ പ്രായമുള്ള ബംഗ്ളാദേശ് പൗരന്മാരാണു വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്തതിനു പിടിക്കപ്പെട്ടത്.
റിയാദിലെ ഒരു മാളിലുള്ള സെൽഫ് സർവീസ് മെഷീൻ ഉപയോഗിക്കാനെത്തുന്നവരെ തെറ്റിദ്ധരിപ്പിച്ച് സഹായിക്കാനെന്ന വ്യാജേന സമീപിക്കുകയും അവരുടെ ഫിംഗർ പ്രിൻ്റ് തന്ത്രപരമായി കൈക്കലാക്കുകയുമായിരുന്നു പ്രതികൾ ചെയ്തിരുന്നത്.
പിന്നീട് ഫിംഗർ പ്രിൻ്റ് ഉപയോഗിച്ച് പ്രതികൾ വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്യുകയും അത് വില്പന നടത്തുകയുമായിരുന്നു .
സുരക്ഷാ ഉദ്യോഗസ്ഥർ സംഭവം നിരീക്ഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ പബ്ളിക് പ്രൊസിക്യൂഷനു കൈമാറി.
വ്യാജ സിം കാർഡുകൾ പല രീതികളിലും ഇഷ്യു ചെയ്യുന്ന സംഘം ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ വഴി വ്യക്തമാകുന്നത്.
ഈ സാഹചര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ പേരിലുള്ള സിം കാർഡുകൾ ആരെങ്കിലും ദുരുപയോഗം ചെയ്താൽ അത് പിന്നീട് വലിയ സുരക്ഷാ സംബന്ധമായ കേസുകൾക്ക് വരെ കാരണമായേക്കാം.
ഇത് സംബന്ധിച്ച് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നമ്മുടെ പേരിലുള്ള സിം കാർഡുകളൂടെ വിവരങ്ങൾ അറിയാനുള്ള മാർഗങ്ങൾ വിവരിച്ച് കൊണ്ടുള്ള റിപ്പോർട്ട് കാണാൻ https://arabianmalayali.com/2019/04/28/8571/ എന്ന ലിങ്ക് ക്ളിക്ക് ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa