ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാനുള്ള അനുമതി ഉടൻ ലഭിച്ചേക്കുമെന്ന് അംബാസഡർ
ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാനുള്ള അനുമതി ഉടൻ ലഭിച്ചേക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ് പറഞ്ഞതായി സൗദിയിലെ മലയാളം ന്യൂസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ അവസാന വാരത്തിനു മുംബ് തന്നെ ഇത് സംബന്ധിച്ച് അനുകൂല പ്രഖ്യാപനമുണ്ടാകുമെന്ന് അംബാസഡർ പറഞ്ഞതായാണു റിപ്പോർട്ടിൽ പറയുന്നത്.
സൗദി അംഗീകൃത വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ക്വാറൻ്റീൻ ഇല്ലാതെയും ഒരു ഡോസ് സ്വീകരിച്ചവർക്ക് ക്വാറൻ്റീൻ സഹിതവും നേരിട്ട് പ്രവേശിക്കാനുള്ള തരത്തിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ച സൗദി വിദേശകാര്യ മന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ ഫലമായാണ് പുതിയ അപ്ഡേഷൻ എന്നാണു സൂചന.
ഏതായാലും ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുന്നത് വരെ നിലവിൽ ഉള്ളത് പോലെ മറ്റു രാജ്യങ്ങൾ വഴിയുള്ള യാത്ര തുടരുകയേ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത സൗദി പ്രവാസികൾക്ക് നിവൃത്തിയുള്ളു.
അതേ സമയം യാത്രകൾ അല്പം മാറ്റി വെക്കുന്നത് കൊണ്ട് ജോലിയിലും മറ്റും പ്രയാസം ഇല്ലെങ്കിൽ ഈ മാസാവസാനം വരെ കാത്തിരിക്കുന്നത് ചിലപ്പോൾ ഗുണം ചെയ്തേക്കാം.
കാരണം റിയാദ് സീസൺ ഈ മാസം 20 മുതൽ ആരംഭിക്കുന്നത് കൊണ്ട് തന്നെ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി യാത്രാ വിലക്കുകളിൽ സൗദി അയവ് വരുത്തുന്നതിനുള്ള സാധ്യത കൂടുതലാണ്.
അതേ സമയം പെട്ടെന്ന് സൗദിയിലെത്തിയില്ലെങ്കിൽ പ്രയാസങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർ നിലവിൽ ലഭ്യമായ മറ്റു രാജ്യങ്ങളിലൂടെയുള്ള ചെലവ് കുറഞ്ഞ യാത്രാ മാർഗങ്ങളിലൂടെ സൗദിയിലേക്ക് പോകാൻ ശ്രമിക്കുന്നത് തന്നെയായിരിക്കും നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa