Saturday, November 23, 2024
Saudi ArabiaTop Stories

ജിസാൻ എയർപോർട്ടിനു നേരെ വീണ്ടും ഹൂത്തി ആക്രമണം; പരിക്കേറ്റവരിൽ 4 വിദേശികൾ

ജിസാൻ എയർപോർട്ടിനു നേരെ ശനിയാഴ്ച പുലർച്ചെയും ഹൂത്തി ബോംബ് ഡ്രോൺ ആക്രമണമുണ്ടായതായി സഖ്യ സേന അറിയിച്ചു.

വെള്ളിയാഴ്ചയുണ്ടായ ഹൂത്തി ബോംബ് ഡ്രോൺ ആക്രമണത്തിൽ 6 സ്വദേശികൾക്കും 4 വിദേശികൾക്കും പരിക്കേറ്റിരുന്നു.

എയർപോർട്ട് ജീവനക്കാരായ മൂന്ന് ബംഗ്ളാദേശികൾക്കും ഒരു സുഡാനിക്കുമായിരുന്നു പരിക്കേറ്റതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അതേ സമയം ശനിയാഴ്ച പുലർച്ചെയുണ്ടായ രണ്ടാമത്തെ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധ സേന തകർത്തതിനാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ല.

സാധാരണക്കാർക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്