ആയിരത്തിലധികം വ്യാജ സിം കാർഡുകളുമായി 7 ബംഗ്ലാദേശികൾ അറസ്റ്റിൽ
റിയാദ്: നിയമ ലംഘകരായ 7 വിദേശികളെ റിയാദ് പോലീസ് സൈബർ സെക്യൂരിറ്റി വിംഗ് അറസ്റ്റ് ചെയ്തു.
സ്വദേശികളുടെയും വിദേശികളുടെയും പേരിൽ അവരറിയാതെ വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് 1461 വ്യാജ സിം കാർഡുകളും 4 ഫിംഗർ പ്രിന്റ് റീഡറുകളും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ റിയാദിലെ ഒരു മാാളിലെ സെൽഫ് റീഡിംഗ് ഡിവൈസിൽ നിന്ന് ഫിംഗർ പ്രിന്റ് ചോർത്തി വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്യുന്ന ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെൽഫ് റീഡിംഗ് ഡിവൈസ് ഉപയോഗിക്കാനെത്തുന്നവരെ സഹായിക്കാനെന്ന വ്യാജേന സമീപിച്ചായിരുന്നു പ്രതികൾ ഫിംഗർ പ്രിന്റ് കരസ്ഥമാക്കിയിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa