ഹൂത്തികൾക്ക് ശക്തമായ തിരിച്ചടി നൽകി സഖ്യ സേന
സൗദിയെ ലക്ഷ്യമാക്കി നിരവധി പ്രകോപനപരമായ ആക്രമണങ്ങൾ നടത്തിയ ഹൂത്തികൾക്ക് കനത്ത തിരിച്ചടി നൽകി സഖ്യ സേന.
യമനിലെ മഅറബിൽ ഹൂത്തി താവളങ്ങൾ ലക്ഷ്യമാക്കി സഖ്യ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഹൂത്തികൾക്ക് കനത്ത നാശ നഷ്ടങ്ങളാണുണ്ടായത്.
ഹൂത്തികളുടെ വിവിധ സംവിധാനങ്ങൾ ലക്ഷ്യമാക്കി കഴിഞ്ഞ 24 മണിക്കൂറിനൂളിൽ 33 ഓപറേഷനുകളാണു സഖ്യ സേന നടപ്പാക്കിയത്.
ഹൂത്തികളുടെ എട്ട് സൈനിക വാഹനങ്ങൾ ആക്രമണത്തിൽ നശിപ്പിക്കുകയും 156 ലധികം ഹൂത്തികൾ കൊല്ലപ്പെട്ടതായും സഖ്യ സേന വ്യക്തമാക്കി.
സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും പൊതു ജനങ്ങളുടെ സുരക്ഷക്കായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സഖ്യ സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa