Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ ചത്ത കാളയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച വിദേശികളെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ

സൗദിയിലെ ബീഷയിൽ ചത്ത കാളയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച കട ബലദിയയും സുരക്ഷാ വിഭാഗവും ചേർന്ന് അടപ്പിച്ചു.

ഇറച്ചിക്കടയിലെ പഴയ പിക്കപ്പിൽ കടയിലെ ജീവനക്കാർ ചത്ത കാളയെ ഇറച്ചിയാക്കി വിൽപ്പന നടത്തുന്നതിനായി കൊണ്ട് വരികയായിരുന്നു.

പിക്കപ്പിൽ ചത്ത കാളയെ കണ്ട ഒരു സൗദി പൗരൻ വിവരം ഉടൻ അധികൃതരെ അറിയിക്കുകയും തുടർന്ന് അധികൃതർ പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു.

ഇറച്ചി വിൽക്കാൻ ശ്രമിച്ച വിദേശികൾക്കും അവരെ സഹായിച്ചവർക്കും കനത്ത ശിക്ഷാ നടപടികളായിരിക്കും ലഭിക്കുകയെന്ന് മുനിസിപാലിറ്റി മേധാവി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്