Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ പൊതു ഗതാഗത സംവിധാനങ്ങളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കാൻ അനുമതി

ജിദ്ദ: ലൈസൻസുള്ള കംബനികൾക്ക് ഗതാഗത സംവിധാനങ്ങളിൽ മുഴുവൻ സീറ്റ് കപ്പാസിറ്റിയും ഉപയോഗപ്പെടുത്താൻ അനുമതി നൽകി ഗതാഗത വകുപ്പ്.

ട്രെയിനുകൾ, ഇൻ്റർ സിറ്റി ബസുകൾ, ജിസാൻ-ഫർസാൻ ദ്വീപ് ഫെറികൾ എന്നിവക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

എല്ലാ യാത്രക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് നിബന്ധനയാണെന്ന് ഗതാഗത വകുപ്പ് പ്രത്യേകം ഓർമ്മപ്പെടുത്തി.

എല്ലാ ലൈസൻസുള്ള കംബനികളും ഗതാഗത സംവിധാനങ്ങൾ ഒരുക്കുംബോൾ കൊറോണ പ്രതിരോധ മുൻ കരുതലുകൾ സ്വീകരിച്ചിരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം റെസ്റ്റോറൻ്റുകളിലും കോഫീ ഷോപ്പുകളിലും ഒരു ടേബിളിൽ 10 പേർക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി അധികൃതർ നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്