ടാക്സി ഡ്രൈവറിൽ നിന്ന് ബഹു രാഷ്ട്ര കംബനിയുടെ സി ഇ ഒ ആയ കഥ വെളിപ്പെടുത്തി സൗദി പൗരൻ
ജിദ്ദ: ഒരു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന അവസ്ഥയിൽ നിന്ന് ബഹുരാഷ്ട്ര കംബനിയുടെ സി ഇ ഒ ആയി മാറിയതിന്റെ പിറകിലെ സംഭവ വികാസങ്ങൾ വെളിപ്പെടുത്തി സൗദി പൗരൻ മുഹമ്മദ് ത്വാഇഫി.
ഇറാഖ് കുവൈത്ത് യുദ്ധ വേളയിലെ ഒരു അനുഭവമായിരുന്നു തന്റെ തലവര മാറാൻ സഹായിച്ചതെന്നാണു ത്വാഇഫി എം ബി സിയുടെ “ജീവിതം എന്നെ പഠിപ്പിച്ചത്” എന്ന പ്രോഗ്രാമിൽ വ്യക്തമാക്കിയത്.
കുവൈത്തിനെ മോചിപ്പിക്കുന്നതിനുള്ള സൈനിക സഖ്യത്തോടൊപ്പം പ്രവർത്തിക്കുന്ന സിവിൽ വിഭാഗത്തിൽ ആയിരുന്നു ത്വാഇഫി ജോലി ചെയ്തിരുന്നത്.
ടാക്സിക്ക് നൽകാൻ കയ്യിൽ പണമില്ലാത്തതിനാൽ മറ്റു കാറുകൾ കൈകാണിച്ച് നിർത്തിച്ച് അതിലായിരുന്നു ജോലി സ്ഥലത്ത് എത്തിയിരുന്നത്.
കുറച്ച് കാലത്തിനു ശേഷം സ്വന്തമായി ഒരു ചെറിയ കാർ വാങ്ങുകയും ജോലി കഴിഞ്ഞ ശേഷം കാറുമായി ടാക്സി സർവീസും മറ്റും ആരംഭിച്ച് അധിക വരുമാനം കണ്ടെത്താൻ തുടങ്ങുകയും ചെയ്തു.
ഒരു ദിവസം കാർ വഴിയിൽ വെച്ച് കേടാകുകയും ഒരു വ്യക്തി ത്വാഇഫിയെ സഹായിക്കാൻ എത്തുകയും ചെയ്തു. അയാൾ ഒരു വലിയ കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണെന്ന് അറിഞ്ഞപ്പോൾ ത്വാഇഫി അയാളോട് തനിക്ക് ആ കമ്പനിയിൽ തൊഴിലവസരം ആരാഞ്ഞു.
ഉടൻ തന്നെ ആ വ്യക്തി ത്വാഇഫിയെ തന്റെ കമ്പനിയിൽ കൊണ്ട് പോകുകയും നിലവിലുള്ള സാലറിയേക്കാൾ അഞ്ച് മടങ്ങ് സാലറിയുള്ള ഒരു ജോലി നൽകുകയും ചെയ്തു.
തുടർന്ന് ജോലിയിൽ പ്രവേശിച്ച ത്വാഇഫി രാവിലെ 6 മുതൽ രാത്രി 10 വരെ ഒരു ദിവസം പോലും അവധിയെടുക്കാതെ കഠിനാദ്ധ്വാനം ചെയ്താണു ഈ നിലയിൽ എത്തിയതെന്നും വെളിപ്പെടുത്തി.
ഇന്ന് ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സി ഇ ഒ ആയ ത്വാഇഫിയുടെ നാല് മക്കൾ യൂണിവേഴ്സിറ്റികളിൽ പഠിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa