ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് അയക്കാനൊരുങ്ങിയ മിസൈൽ പൊട്ടിത്തെറിച്ച് 15 ഹൂത്തികൾ കൊല്ലപ്പെട്ടു

യമൻ അതിർത്തിക്കുള്ളിൽ നിന്ന് സൗദിയിലേക്ക് അയക്കാനിരുന്ന ബാലിസ്റ്റിക് മിസൈൽ പൊട്ടിത്തെറിച്ച് 15 ഹൂത്തികൾ കൊല്ലപ്പെട്ടു.

സആദ പ്രൊവിൻസിൽ അൽ ത്വയാർ ഡിസ്റ്റ്രിക്കിൽ വെച്ചാണു സംഭവം നടന്നത്. സൗദിയിലെ അൽ അറബിയ ചാനലാണു ഈ വാർത്ത പുറത്ത് വിട്ടത്.

അതേ സമയം യമനിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണു. യു എൻ പ്രതിനിധി നിലവിലെ യമനി പ്രസിഡൻ്റുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. നേരത്തെ തന്നെ ഹുദൈദയിൽ വെടി നിർത്തലിനു ഇരു കൂട്ടരും ധാരണയായിരുന്നു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്