സൗദിയിലേക്കുള്ള യാത്രാ വിലക്ക് നീക്കിയെന്ന് വ്യാജ പ്രചാരണം
സൗദിയിലേകുള്ള മുഴുവൻ രാജ്യങ്ങൾക്കുമുള്ള യാത്രാ വിലക്ക് നീക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചാരണം.
ഒക്ടോബർ 20 മുതൽ യാത്രാ വിലക്ക് നീക്കം ചെയ്തു എന്നെഴുതിയ അറബിയിലുള്ള വ്യാജ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ അടക്കം ഉൾപ്പെടുത്തിയാണ് പോസ്റ്റർ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലും മറ്റു സൗദി ഔദ്യോഗിക മാധ്യമങ്ങളിലും ഒന്നും ഇത് സംബന്ധിച്ച് ഒരു സൂചനയും പുറത്ത് വിട്ടിട്ടില്ല എന്നതാണ് വസ്തുത.
എങ്കിലും റിയാദ് സീസൺ ഫെസ്റ്റും കോവിഡ് കേസുകൾ കുറഞ്ഞതും മറ്റുമെല്ലാം സൗദിയിലേക്കുള്ള യാത്രാ വിലക്ക് വൈകാതെ നീക്കുമെന്ന പ്രതീക്ഷ ഉയർത്തുന്നുണ്ട്.
ഈ മാസം നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്ന ഇന്ത്യൻ അംബാസഡറുടെ കഴിഞ്ഞ മാസത്തെ പ്രസ്താവനയും പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa