സൗദിയിൽ അന്യായമായി 130 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞയാൾക്ക് 98,000 റിയാൽ നഷ്ടപരിഹാരം നൽകാനുള്ള വിധി സുപ്രീം കോടതി ശരി വെച്ചു
റിയാദ്: മയക്ക് മരുന്ന് കേസിൽ അന്യായമായി 130 ദിവസം തടവിലാക്കപ്പെട്ടയാൾക്ക് 98,000 റിയാൽ നഷ്ടപരിഹാരം നൽകാനുള്ള കീഴ്ക്കോടതി വിധി സൗദി സുപ്രീം കോടതി ശരി വെച്ചു.
അളവിൽ കവിഞ്ഞ ഹഷീഷ് കൈവശം വെച്ച ഒരു സുഹൃത്തിൻ്റെ കൂടെ കണ്ടെത്തിയ ഖലാഫ് എന്ന 40 കാരനാണു കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
മയക്ക് മരുന്ന് കൈവശം വെച്ച കൂട്ടുകാരൻ്റെ കൂടെ കണ്ടതിനാൽ വിചാരണക്കും അന്വേഷണത്തിനുമായി ഖലാഫിനെ 130 ദിവസം കസ്റ്റഡിയിൽ വെച്ചിരുന്നു.
വിചാരണയിൽ ഖലാഫ് കുറ്റക്കാരനല്ലെന്നും മയക്ക് മരുന്ന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു.
തുടർന്ന് അന്യായമായി കസ്റ്റഡിയിൽ കഴിയേണ്ടി വന്നതിനു നഷ്ടപരിഹാരമായി കീഴ് ക്കോടതി ഖലാഫിനു 98,000 റിയാൽ നഷ്ടപരിഹാരമായി നൽകണമെന്ന് വിധിക്കുകയും പ്രസ്തുത വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്യുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa