മൂന്നാമത് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയെന്ത് ? സൗദി ആരോഗ്യ വിദഗ്ധൻ കാരണം വ്യക്തമാക്കുന്നു
എല്ലാ വ്യക്തികളും കൊറോണ വാക്സിൻ മൂന്നാമത് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പകർച്ചാവ്യാധി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ:നിസാർ ബാഹ്ബരി വ്യക്തമാക്കി.
സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നത് ആൻ്റിബോഡികളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കും. വൈറസ് ബാധയുണ്ടായാലും ഗുരുതരാവസ്ഥയിലാകുന്നതും ഐ സി യുവിൽ പ്രവേശിക്കുന്നതിനെത്തൊട്ട് 95 ശതമാനം തടയുകയും ചെയ്യും. എന്നാൽ അതിനു ശേഷം അൻ്റിബോഡികൾ കുറയാൻ തുടങ്ങും.
സെക്കൻഡ് ഡോസ് സ്വീകരിച്ചതിനു ശേഷം 6 മുതൽ 8 മാസം വരെയുള്ള കാലയളവിൽ ആൻ്റി ബോഡികൾ കുറയാൻ തുടങ്ങുമെന്ന്പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പ്രായമായവരിൽ കൂടുതലായും ഇത് അനുഭവപ്പെടും.
അത് കൊണ്ട് തന്നെ ശരീരത്തിൻ്റെ പ്രതിരോധ ശേഷി ആക്റ്റിവേറ്റ് ചെയ്യുന്നതിനായി മൂന്നാമത് ഡോസ് വാാക്സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഇൻഫ്ളുവൻസാ വാക്സിനും കൊറോണ വാക്സിനും ഒരേ സമയം സ്വീകരിക്കാവുന്നതാണെന്നും ഡോ: നിസാർ ബാഹ്‌ബരി അറിയിക്കുന്നു. എങ്കിലും ഒരു വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് മറ്റേ വാക്സിൻ സ്വീകരിക്കുന്നതായിരിക്കും ഉത്തമം. ഇൻഫ്ളുവൻസാ വാക്സിൻ കോവിഡ് സെക്കൻഡ് ഡോസിനും തേർഡ് ഡോസിനും മുംബായി സ്വീകരിക്കുന്നതുമായിരിക്കും നല്ലതെന്നും ഡോ:നിസാർ ഓർമ്മപ്പെടുത്തി.
സൗദിയിൽ പുതുതായി 46 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 54 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 79 ആയി ചുരുങ്ങുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa