11 മണിക്കൂർ ജോലി ചെയ്യുന്ന സൗദി യുവാവിൻ്റെ വേതനം 3000 റിയാൽ
സൗദിവത്ക്കരണ നിയമങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി അധികൃതർ സൗദിയിലെ അൽബാഹയിലെ വിവിധ റീട്ടെയ്ൽ മേഖലകളിൽ പരിശോധനകൾ നടത്തി.
ഒരു ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന സൗദി യുവാവിൻ്റെ വേതനം 3000 റിയാൽ മാത്രമാണെന്നും 11 മണിക്കൂർ ഇയാൾ ജോലി ചെയ്യേണ്ടി വരുന്നതായും അധികൃതർ കണ്ടെത്തി. പ്രശ്നത്തിൽ ഇട പെട്ട തൊഴിൽ വകുപ്പ് പരിഹാരം കണ്ടെത്തി. തൊഴിലാളിയും ഉടമയും തമ്മിലുള്ള തൊഴിൽ കരാർ 8 മണിക്കൂറാണെന്ന് സൗദി തൊഴിൽ വകുപ്പ് അറിയിച്ചു.
12 സ്വദേശിവത്ക്കൃത റീട്ടെയിൽ മേഖലകളിൽ സൗദിവത്ക്കരണം പാലിക്കുന്നുണ്ടോ എന്നറിയാൻ രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ ശക്തമായ പരിശോധനകളാണു തൊഴിൽ വകുപ്പ് നടത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa