Sunday, September 22, 2024
Saudi ArabiaTop Stories

ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കൽ അതി പ്രധാനം; കൊറോണ അവസാനിച്ചിട്ടില്ല: സുപ്രധാന വിവരങ്ങൾ പങ്ക് വെച്ച് സൗദി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 18 വയസ്സ് കഴിഞ്ഞ, സെക്കൻഡ് ഡോസ് സ്വീകരിച്ച് 6 മാസം പിന്നീട്ടവർക്കെല്ലാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു.

വാക്സിനുകളുടെ ഫലപ്രാപ്തി ക്രമേണ കുറയാൻ സാധ്യതയുള്ളതിനാൽ മൂന്നാമത് ഡോസ് വാക്സിൻ സ്വീകരിക്കൽ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

5 മുതൽ 11 വയസ്സ് വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ പഠനങ്ങൾ സൂചിപ്പിക്കുന്നു. അതേ സമയം ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്.

കൊറോണ വാക്സിൻ സ്വീകരിക്കുന്ന ദിവസം തന്നെ ഇൻഫ്ളുവൻസാ വാക്സിനുകൾ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നമില്ല. ശൈത്യകാലം വരുന്നതിനാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടൊപ്പം തന്നെ ഇൻഫ്ളുവൻസാ വാക്സിനും സ്വീകരിക്കാം.

കൊറോണ അവസാനിക്കുന്നതും മുൻ കരുതൽ നടപടികൾ ലഘൂകരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. കൊറോണ വ്യാപനം ഇത് വരെ അവസാനിച്ചിട്ടില്ല. മുൻ കരുതൽ നടപടികൾ ലഘൂകരിച്ചതിനാലുള്ള നേട്ടങ്ങൾ സൗദി കൈവരിച്ചിട്ടുണ്ട് എന്നും ഡോ: അബ്ദുൽ ആലി പ്രസ്താവിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ പുതുതായി 47 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 36 പേർ സുഖം പ്രാപിച്ചു. 2 മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 79 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്