Monday, November 25, 2024
Saudi ArabiaTop Stories

നാല് തൊഴിൽ മേഖലകളിൽ 100 ശതമാനം സൗദിവത്ക്കരണം നടപ്പാക്കാൻ മന്ത്രാലയ തീരുമാനം

നിരവധി സൗദി യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാല് പ്രധാന തൊഴിൽ മേഖലകളിൽ കൂടി പൂർണ്ണ സ്വദേശിവത്ക്കരണം നടപ്പാക്കാൻ സൗദി മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു.

സെക്രട്ടറി , ട്രാൻസ് ലേഷൻ, ഡാറ്റാ എൻട്രി , സ്റ്റോർ കീപ്പർ എന്നീ തൊഴിൽ മേഖലകളായിരിക്കും പൂർണ്ണ സൗദിവത്ക്കരണത്തിനു വിധേയമാകുക.

ട്രാൻസ്ലേഷൻ, സ്റ്റോർ കീപ്പർ മേഖലകളുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെടുന്നവർക്ക് മിനിമം സാലറി 5,000 റിയാൽ നൽകിയാൽ മാത്രമേ സൗദിവത്ക്കരണ നിബന്ധനയിൽ പരിഗണിക്കുകയുള്ളൂ.

2022 മെയ് 8 നു മുകളിൽ പരാമർശിച്ച തൊഴിൽ മേഖലകളുടെ സൗദിവത്ക്കരണ നിയമം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

നാലു തൊഴിൽ മേഖലകൾ പൂർണ്ണമായും സൗദിവത്ക്കരിക്കുന്നതിലൂടെ രാജ്യത്തെ 20,000 ത്തിൽ പരം സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നാണു മന്ത്രാലയത്തിൻ്റെ കണക്ക് കൂട്ടൽ.

സൗദിവത്ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും മന്ത്രാലയം വാഗ്ധാനം ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്