റിയാദ് കിംഗ്ഡം ടവറിലെ 99 നിലകൾ സൈഫുദ്ദീന് നിസ്സാരം…
റിയാദ്: ബ്രെസ്റ്റ് കാൻസർ രോഗികൾക്ക് പണം കണ്ടെത്തുന്നതിനായി റേസ് അറേബ്യ സംഘടിപ്പിച്ച ‘റൺ ദ സ്റ്റയേഴ്സ്’ വെർട്ടിക്കൽ റേസിംഗിൽ നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ദീൻ മാഞ്ചേരി ഇന്ത്യക്കാരിൽ ഒന്നാമതെത്തി.
വെറും 16 മിനിറ്റും 50 സെക്കന്റുമെടുത്ത് റിയാദ് കിങ്ഡം ടവറിൻറ 99ാം നിലയിലെത്തിയായിരുന്നു സൈഫുദ്ദീൻ മുന്നേറ്റം നടത്തിയത്.
വിവിധ രാജ്യക്കാരായ 302 പേർ വെർട്ടിക്കൽ റേസിൽ പങ്കെടുത്തിരുന്നു. നായിഫ് ബിൻ ഹുബയ്ശ് എന്ന സൗദി പൗരനാണ് ഏറ്റവും ആദ്യം ടവറിനു മുകളിലെത്തിയത്. 11 മിനിട്ടും 54 സെക്കന്റുമെടുത്തായിരുന്നു നായിഫ് ടവറിനു മുകളിലെത്തിയത്.
ഇന്ത്യയിൽനിന്ന് പങ്കെടുത്ത 14 പേരിൽ ഒന്നാമനാണു സൈഫുദ്ദീൻ. ആകെ റേസിൽ പങ്കെടുത്ത 302 പേരിൽ 24ാം സ്ഥാനമാണ് സൈഫുദ്ദീന്.
റിയാദ് അൽജരീർ ബുക്സ്റ്റോർ എച്ച്.ആർ മാനേജരായി ജോലിചെയ്യുകയാണ് സൈഫുദ്ദീൻ. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (റിഫ) സെക്രട്ടറി സ്ഥാനവും വഹിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa