Sunday, September 22, 2024
Saudi ArabiaTop Stories

കൊറോണ ഉടൻ അവസാനിക്കും; സൗദി അറേബ്യ മറ്റു രാജ്യങ്ങളുമായി ചേർന്ന് ഏകീകൃത യാത്രാ പ്രോട്ടോക്കോൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും: മന്ത്രി

റിയാള്: കൊറോണ വ്യാപനം ഉടൻ അവസാനിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ കാതിബ് പ്രസ്താവിച്ചു.

അതേത്തുടർന്ന് ടൂറിസം മേഖലയിൽ സ്ഫോടനാത്‌മകമായ ഒരു വളർച്ച ഉണ്ടാകുമെന്നും മന്ത്രി ഫ്യൂച്ചർ ഇൻ വെസ്റ്റ്മെൻ്റ് ഇനീഷ്യേറ്റീവിൽ അറിയിച്ചു.

കൊറോണ കാരണം യാത്ര എന്നത് ലോകത്തെ പല രാജ്യങ്ങൾക്കും ഒരു പേടിസ്വപ്നമായി മാറിയിട്ടുണ്ട്. അതേ സമയം മറ്റു രാജ്യങ്ങളുമായി ചേർന്ന് ഏകീകൃത യാത്രാ പ്രോട്ടോക്കോൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ സൗദി അറേബ്യ നടത്തും.

സൗദിയിലെ ടൂറിസം സെക്റ്ററിൽ 54 ശതമാനം സ്ത്രീകളാണ്. ടൂറിസം ഇൻഡസ്ട്രിയിലെ 80 ശതമാനം പങ്കാളിത്താവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടേതാണ്.

സുസ്ഥിരതയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ കൊണ്ട് വരുന്നതിൽ സൗദി മുന്നിലുണ്ട്. ആഗോള സുസ്ഥിരതാ കേന്ദ്രം ആരംഭിക്കുകയും ചെയ്തതായും മന്ത്രി പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്