സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ധീരത പെട്രോൾ പമ്പിലെ വൻ തീപ്പിടിത്ത സാധ്യത ഒഴിവാക്കി; വീഡിയോ വൈറലാകുന്നു
അൽ ജൗഫിലെ ഒരു പെട്രോൾ പമ്പിൽ ഉണ്ടാായ തീപ്പിടിത്തം അണക്കാൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കാണീച്ച ധീരത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
ഒരു കാർ ഡ്രൈവർ ഫില്ലിംഗ് നോസിൽ കാറിൻ്റെ ഇന്ധന ടാങ്കിൽ നിന്ന് ഊരി മാറ്റുന്നതിനു മുംബ് തന്നെ കാർ മുന്നോട്ടെടുത്തതായിരുന്നു അപകട കാരണം.
കാർ മുന്നോട്ടെടുത്തതോടെ ഡിസ്പെൻസർ മെഷീൻ താഴേക്ക് മറിഞ്ഞ് വീഴുകയും തീപ്പിടിത്തം ഉണ്ടാകുകയും ചെയ്യുകയായിരുന്നു.
ഈ സമയം പംബിലുണ്ടായിരുന്ന താമർ അൽ നാവി എന്ന എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ ഫയർ എക്സിൻഗ്വഷർ ഉപയോഗിച്ച് 4 മിനുട്ട് സമയം കൊണ്ട് തീ അണച്ചു.
അവസരോചിതമായി സംഭവത്തിൽ ഇടപെടുകയും വൻ തീപ്പിടിത്തത്തിൽ നിന്ന് പംബിനെയും സമീപ സ്ഥലങ്ങളെയും രക്ഷിക്കുകയും ചെയ്ത താമിറിനു സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണു ആളൂകൾ നൽകുന്നത്. പെട്രോൾ പംബിൽ നടന്ന സംഭവങ്ങളുടെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa