ആറ് വർഷങ്ങൾക്ക് ശേഷം മൻസൂർ അശറാറി രണ്ട് കാലിൽ നടന്നു; വീഡിയോ കാണാം
റിയാദ്: അമിത വണ്ണം കാരണം വലിയ പ്രയാസം അനുഭവിച്ചിരുന്ന സൗദി പൗരൻ മൻസൂർ അശറാറിയുടെ ആരോഗ്യ സ്ഥിതി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ വെളിപ്പെടുത്തി.
കിംഗ് സൗദ് യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിൽ 3 മാസങ്ങൾക്ക് മുംബായിരുന്നു മൻസൂറിനെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഏകദേശം 500 കിലോഗ്രാമിനടുത്ത് ഭാരം മൻസൂറിനുന്നു.
ഇപ്പോൾ ഡോക്ടർമാരും നഴ്സുമാരും വിദഗ്ധരുമടങ്ങുന്ന 60 പേരുടെ കൂട്ടായ ശ്രമം കൊണ്ട് മൻസൂറിന്റെ ചികിത്സയിൽ വലിയ പുരോഗതിയാണുണ്ടായിരിക്കുന്നത്.
ആശുപത്രിയിൽ നടന്ന ഓപറേഷനടക്കമുള്ള ചികിത്സകൾക്ക് ശേഷം മൻസൂർ ഇപ്പോൾ രണ്ട് കാലിൽ നടക്കാനുള്ള സ്ഥിതി കൈവരിച്ചിട്ടുണ്ട്.
അമിത വണ്ണം ശരീരത്തെ പിടികൂടിയ ശേഷം കഴിഞ്ഞ 6 വർഷമായി മൻസൂറിനു നടക്കാൻ സാധിക്കുമായിരുന്നില്ല.
മൻസൂർ വൈകാതെ തന്റെ കുടുംബത്തിലേക്ക് മടങ്ങുന്നതിനുള്ള അവസ്ഥയിലാകുമെന്നും ഡോക്ടർ അറിയിച്ചു.
മൻസൂർ അശറാറി 6 വർഷങ്ങൾക്ക് ശേഷം രണ്ട് കാലിൽ നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa