നിക്ഷേപകർക്ക് മേൽ സൗദിവത്ക്കരണം അടിച്ചേൽപ്പിക്കുന്നില്ല: മന്ത്രി
സൗദിവത്ക്കരണം നിക്ഷേപകർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഒന്നല്ലെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്.
അതേ സമയം സൗദിവത്ക്കരണം എന്നത് സ്വാഭാവിക പ്രക്രിയകളിലൂടെ ഉണ്ടാകേണ്ട ഒന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സൗദി യുവാക്കൾ രാജ്യത്തിന്റെ ഏറ്റവും വലിയ വിഹിതവും വിഭവശേഷിയുമാണ്. തൊഴിലുടമകൾക്ക് പ്രയോജനം നേടാനുള്ള വലിയ സമ്പത്താണ് ഞങ്ങളുടെ യുവാക്കൾ, അവർ മികച്ച വിജയം കൈവരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
തൊഴിൽ മേഖലയിൽ കഴിവുള്ളവരെ വളർത്താനായി രാജ്യം വിദ്യഭ്യാസത്തിൽ നിക്ഷേപം നടത്തുന്നു.
സന്തുലിതമായ ഒരു മാതൃക സൃഷ്ടിക്കുന്നതിന് സ്വകാര്യ മേഖല രാജ്യത്തെ യുവാക്കളുമായി ചേർന്ന് റിസ്ക് എടുക്കേണ്ടതുണ്ടെന്നും മന്ത്രി അൽ ഫാലിഹ് പറഞ്ഞു.
റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് അഞ്ചാം എഡിഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa